29 December 2009

ജയറാം ഭാവന

ജയറാമും ഭാവനയും. ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് എടുത്ത ചിത്രം

24 December 2009

ബോള്‍ഗാട്ടി പാലസ് Bolgatty Palace


ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ബോള്‍ഗാട്ടി പാലസ്. 1744-ല്‍ ഒരു ഡച്ച് വ്യാപാരിയാണ്‌ ഈ കൊട്ടാരം നിര്‍മ്മിച്ചത്. പിന്നീട് മനോഹരമായ പുല്‍ത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാന്‍ തുടങ്ങി. 1909-ല്‍ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ വസതിയായി ഈ കൊട്ടാരം. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമായി.
1976-ലാണ്‌ കെ.ടി.ഡി.സി. ഈ കൊട്ടാരം ഏറ്റെടുത്തത്. പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

16 December 2009

തോണിക്കാരനേയും കാത്ത്


തോണിക്കാരനേയും കാത്ത്

12 December 2009

ഒരു കൊച്ചു കച്ചവടക്കാരി


ഒരു കൊച്ചു കച്ചവടക്കാരി

07 December 2009

ഒറ്റമരം

01 December 2009

നീരാടുവാന്‍

നെടുവന്‍‌കാട് കെട്ടുചിറ ഷാപ്പിന്റെ അടുത്തുള്ള ചെറിയപാലത്തില്‍ നിന്നും എടുത്ത ചിത്രം

24 November 2009

ഭാവന

ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍നിന്നും..

19 November 2009

ജിബ്രാള്‍ട്ടര്‍ കടലിടുക്ക് Strait of Gibraltar

അറ്റ്ലാന്റിക്ക് സമുദ്രത്തേയും മെഡിറേനിയന്‍ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ജിബ്രാള്‍ട്ടര്‍ ( Strait of Gibraltar). വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയോടും യൂറോപ്പിലെ സ്പെയിനോടും ചേര്‍ന്നു കിടക്കുന്ന ഈ കടലിടുക്കാണ് ലോകത്തിലെ രണ്ടു ഭൂഖണ്ഡങ്ങളായ ആഫ്രിക്കയേയും യൂറോപ്പിനേയും വേര്‍തിരിക്കുന്നത്.
വെറും 14.24 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ രണ്ടു വന്‍‌കരളും തമ്മില്‍ ഉള്ളത്. ( ഏറ്റവും ഇടുങ്ങിയ പോയിന്റില്‍ വരുമ്പോള്‍). ഈ രണ്ടു വന്‍‌കരളില്‍ നിന്നും ദിവസേന അങ്ങോട്ടും ഇങ്ങോട്ടും ബോട്ട് സര്‍വ്വീസുകളും ഉണ്ട്. കേവലും 35 മിനിറ്റ് കടലിലൂടെ യാത്ര ചെയ്താല്‍ ഒരു ഭൂഖണ്ഡത്തില്‍ നിന്നും മറ്റൊരു ഭൂഖണ്ഡത്തില്‍ എത്തിച്ചേരാം.

ബ്രസ‌ല്‍‌സില്‍ നിന്നും ആഫ്രിക്കയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ നിന്നും എടുത്ത ചിത്രം

15 November 2009

ഹാപ്പി ഹസ്‌ബന്റ്സ് Happy Husbands

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ഹസ്‌ബന്റ്സ് എന്ന ചിത്രത്തില്‍ നിന്നും ഒരു ഷോട്ട്

06 November 2009

മഴയത്ത്

ഇന്നലെ മറൈന്‍ ഡ്രൈവില്‍ നിന്ന് കിട്ടിയത്


2010 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനുള്ള റേഡിയോ നെതര്‍ലന്‍സിന്റെ പ്രധാന ലോഗോയായി എന്റെ ചിത്രം തിരഞ്ഞെടുത്ത വിവരം സന്തോഷപൂ‌ര്‍‌വ്വം അറിയിക്കട്ടെ.
ചിത്രത്തിന് കുറച്ച് കാശും കിട്ടി. റേഡിയോ നെതര്‍ലന്‍സ് നീണാല്‍ വാഴട്ടെ :)

14 October 2009

ഇണക്കുരുവികള്‍

ഇന്നലെ കടാപ്പുറത്ത് കാറ്റുകൊള്ളാന്‍ പോയപ്പോ കിട്ടിയത്

10 October 2009

പാവക്കൂത്ത് Puppetry

പാവകളെ ഉപയോഗിച്ച് കഥാഖ്യാനം ചെയ്യുന്ന സമ്പ്രദായമാണ്‌ പാവകളി. ഒന്നോ അതിലധികമോ കലാകാരന്‍‌മാര്‍ പാവകളെ കൈ കൊണ്ട് ചലിപ്പിച്ച് കഥ അവതരിപ്പിക്കുക എന്നതാണ്‌ ഇതിലെ രീതി. പാവക്കൂത്ത് എന്നും അറിയപ്പെടുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും പ്രചാരത്തിലുള്ള ഇത് 4000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇന്ത്യയിലാണ് ആരംഭിച്ചതെന്നു കരുതപ്പെടുന്നു. ലോകത്തിന്റെ പ്രാചീനമായ കലാരൂപമായ പാവകളിയില്‍ വ്യത്യസ്ത തരം പാവകളെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യകരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന നിര്‍ജ്ജീവ രൂപങ്ങളാണ്‌ പപ്പറ്റുകളുടെ നിര്‍വചനം. ജപ്പാനിലെ ബുണ്‍റാകുവും ജാവയിലെ റാഡ് പപ്പറ്റുകളും ആന്ധയിലെ തോലുബൊമ്മലുവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. കേരളത്തിലും തോല്പ്പാവക്കൂത്തിനു പ്രചാരമുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ

Disclaimer: ഷട്ടര്‍ സ്പീഡ് 1/8ല്‍ എടുത്തതുകാരണം ഒരു പാവ ബ്ലറിയിട്ടുണ്ട്.പിന്നെ ചിത്രത്തിന് കുറച്ച് ചരിവും ഉണ്ട്. ശരിയാക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ക്ഷമിക്കൂ

06 October 2009

മറ്റൊരു സന്ധ്യകൂടി വിടപറഞ്ഞപ്പോള്‍

29 September 2009

ഗിനിയയില്‍ കൂട്ടക്കൊല 200 മരണം Guinea Massacre

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ സെപ്തംബര്‍ 28നുണ്ടായ പട്ടാളവെടിവെപ്പില്‍
ഇരുനൂറില്‍ പരം ആളുകള്‍ കൊല്ലപ്പെടുകയും ആയിരകണക്കിനു ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

മുന്‍ പ്രസിഡന്റ് ലാന്‍സാനെ കോണ്ടെയുടെ മരണത്തെ തുടര്‍ന്ന് 2008 ഡിംസംബറില്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത ക്യാപറ്റന്‍ ഡാഡിസ് മൂസ കമരക്കെതിരെ പ്രക്ഷോഭവുമായി തലസ്ഥാന മായ കൊണാക്രിയിലെ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് ചെയ്ത ഏകദശം 50000 പേരുടെ നേര്‍ക്ക് ഗിനിയന്‍ പട്ടാളം അതിക്രൂരമായി വെടിവെക്കുകയായിരുന്നു

2008 ഡിംസബറില്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ പട്ടാള ഭരണാധികാരിയായ ഡാഡിസ് മൂസ 2010 ല്‍ രാജ്യത്ത് ഇലക്ഷന്‍ നടത്തുമെന്നും താന്‍ അതില്‍ ഒരു സ്ഥാനാര്‍ത്ഥിയാകില്ലെന്നും ജനങ്ങള്‍ക്ക് ഉറപ്പു കൊടുത്തിരുന്നു. എന്നാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഡാഡിസ് പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് പല സ്ഥലത്തും പ്രക്ഷോഭങ്ങളുണ്ടായി. അതിന്റെ ഭാഗമായാണ് ഇന്നലെ ജനങ്ങള്‍ സ്റ്റേഡിയത്തില്‍ ഒത്തു കൂടിയത്

ഇന്നലെ പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് അറിഞ്ഞ സര്‍ക്കാര്‍ ഇന്നലെ എല്ലാ സ്ഥാപങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. വെടിവെപ്പിലും കത്തികുത്തിലും തിക്കിലും തിരക്കിലും പെട്ടാണ് ഇത്രയും നിരപരാധികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദഹങ്ങള്‍ ലോറികളില്‍ കൊണ്ടുപോയി കടലില്‍ തള്ളിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്ത്രീകളെ സ്റ്റേഡിയത്തില്‍ വെച്ച് പരസ്യമായി ബലാത്സംഗം ചെയ്യുകയും വസ്ത്രാക്ഷേപം ചെയ്ത് പട്ടാളവാഹങ്ങളില്‍ കടത്തികൊണ്ടുപോയതിനും ദൃക്‌സാക്ഷികള്‍ ഉണ്ട്.

ഇതുവരേയും ജനജീവിതം സാധരണനിലയിലായിട്ടില്ല. ഓഫീസുകളും കടകമ്പോളങ്ങളും ഇന്നും അടഞ്ഞുകിടന്നു. ഞാന്‍ തമാസിക്കുന്ന സ്ഥലത്തു നിന്നും രണ്ടുകിലോമീറ്റര്‍ മാത്രം ദൂരത്തുള്ള സ്റ്റേഡിയത്തിലാണ് ലോകത്തെ നടുക്കിയ ഈ ദുരന്തം അരങ്ങേറിയത്.


27 September 2009

വരൂ ഓറഞ്ച് കഴിക്കാം


രണ്ട് A4 സൈസ് പേപ്പര്‍ ആണ് ബാക്ക്ഗ്രൌണ്ട്. ലൈറ്റിങ്ങിനുള്ള സെറ്റപ്പുകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് രണ്ടു പേപ്പറുകള്‍ ചേരുന്ന സ്ഥലം ചിത്രത്തില്‍ ഒരു സ്ഥലത്ത് കാണാമായിരുന്നു. അത് ക്രോപ്പ് ചെയ്ത് ഒഴിവാക്കി



അപ്പേര്‍ച്ചര്‍ : 5.6
ഷട്ടര്‍ സ്പീഡ് : 1 സെക്കന്റ്
ഐ എസ് ഒ : 80
ഫോക്കല്‍ ലെങ്ത് : 20 എം എം
എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ : +2

21 September 2009

മൂന്ന് ജാലകങ്ങള്‍


മസാജ് പാര്‍ലര്‍ എന്ന പോസ്റ്റില്‍ കാണുന്ന അതേ വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തിന്റെ മുന്നിലുള്ള രണ്ടു തൂണുകള്‍ക്ക് പിന്നില്‍ നിന്നും എടുത്ത പടം

12 September 2009

എന്റെ പുതിയ കാമുകി

പുതിയ കാമുകി വന്നപ്പോള്‍ എന്റെ പഴയ കാമുകിയോട് ഞാന്‍ റ്റാ റ്റാ പറഞ്ഞു

06 September 2009

ആഫ്രിക്കന്‍ കര്‍ഷകന്‍

01 September 2009

പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും






ഓണമായിട്ട് ബ്ലോഗിലും കുറച്ച് പൂക്കള്‍ ഇരിക്കട്ടെ

28 August 2009

ദൃശ്യം - ഫോട്ടോ പ്രദര്‍ശനം

കേരള ക്ലിക്ക്സ് സംഘടിപ്പിക്കുന്ന ദൃശ്യം @ അനന്തപുരി ഫോട്ടോ പ്രദര്‍ശനം ആഗസ്റ്റ് 30 ന് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. പ്രദര്‍ശനം രാവിലെ 11 മണിക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്രീ ഷാജി എന്‍ കരുണ്‍ ഉല്‍ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത നൂറ്റിയിരുപത്തഞ്ചില്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശനം സെപ്റ്റംബര്‍ 1 ന് സമാപിക്കും

എല്ലാ സുഹൃത്തുക്കളേയും മ്യൂസിയം ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

24 August 2009

മസാജ് പാര്‍ലര്‍

17 August 2009

കുട്ടപ്പന്‍

മൊട്ടത്തലയന്‍ കുട്ടപ്പന്‍

ഒരു കൂട്ടം അമേച്വര്‍/പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ മലയാളിക്കൂട്ടം
സംഘടിപ്പിക്കുന്ന ഓണക്കഴ്ച ഫോട്ടോ എക്സിബിഷന്റെ ഉത്ഘാടനം ഇന്ന് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നിര്‍വ്വഹിച്ചു. ചിത്രപ്രദര്‍ശനം ഈ മാസം 23 നു സമാപിക്കും. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ ഈ ചിത്രപ്രദര്‍ശനം കാണാന്‍ ശ്രമിക്കുമല്ലോ. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ


14 August 2009

ലല്ലലമൊഴുകി കുളിരരുവി

എക്സിഫ്
Camera: Canon PowerShot S5 IS
Exposure: 0.3
Aperture: f/4.0
Focal Length: 57.8 mm
ISO Speed: 80

ഫ്ലിക്കറിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളിക്കൂട്ടം നടത്തുന്ന ഫോട്ടോ എക്സിബിഷന്‍ ഓഗസ്റ്റ് 17 നു കൊച്ചി ദര്‍ബാ‍ര്‍ ഹാളില്‍ ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത ഇരുനൂറില്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. എക്സിബിഷന്‍ ആഗസ്റ്റ് 23 നു സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

10 August 2009

പോരുന്നോ ?

ആഫ്രിക്കയിലെ സ്ഥിരം കാഴ്ചകളിലൊന്ന്. നല്ല സ്പീഡില്‍ പോകുന്ന വാഹങ്ങളുടെ മുകളില്‍ ഇവര്‍ ഒരു കുഴപ്പവും കൂടാതെ ബാലന്‍സ് ചെയ്തു യാത്ര ചെയ്യും.

ദാ ഇതുകൂടി നോക്കൂ

ഓടികൊണ്ടിരിക്കുന്ന മറ്റൊരു വണ്ടിയില്‍ ഇരുന്നു എടുത്ത ചിത്രം

03 August 2009

ഫോട്ടോ എക്സിബിഷന്‍


ഓണക്കാഴ്ച

ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള മലയാളികളായ ഒരു കൂട്ടം അമേച്വര്‍ /പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാരുടെ ഒരു കൂട്ടായ്മയാണ് ഫ്ലിക്കറിലെ മലയാളിക്കൂട്ടം . സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ മലയാളിക്കൂട്ടം ഒരു ഫോട്ടോ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു


തിയ്യതി : ആഗസ്റ്റ് 17 മുതല്‍ 23 വരെ

സ്ഥലം: ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറി കൊച്ചി


ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എടുത്ത 200 ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ വാങ്ങുന്നതിനുമുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. അപ്പോള്‍ തിയ്യതി മറക്കണ്ട, ആഗസ്റ്റ് 17 മുതല്‍ 23 വരെ. സ്ഥലം. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറി, കൊച്ചി..

എല്ലാവര്‍ക്കും സ്വാഗതം

28 July 2009

ഒന്നു ചിരിക്കൂന്നേ



ഈജിപ്റ്റില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന N*Joy എന്ന മാഗസിന്റെ കഴിഞ്ഞ പതിപ്പില്‍ ഞാന്‍ എടുത്ത രണ്ടു ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ബ്ലോഗില്‍ ഈ ചിത്രങ്ങള്‍ ദാ ഇവിടേയും പിന്നെ ഇവിടേയും ക്ലിക്കിയാല്‍ കാണാം.
എല്ലാവരുടേയും പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി




23 July 2009

ചിമ്പാന്‍സിയെ വാങ്ങാം


കഴിഞ്ഞ ആഴ്ചയാണ് യൂറോപ്പ്, അമേരിക്ക എന്നീ സ്ഥലങ്ങളിലേക്ക് ചിമ്പാന്‍സി,അപൂര്‍‌വ്വ ഇനത്തിലുള്ള പക്ഷികള്‍ എന്നിവയെ കയറ്റി അയക്കുന്ന ഒരാളുടെ quarantine centre സന്ദര്‍ശിക്കാനുള്ള അവസരം കിട്ടിയത്.ആ സമയത്ത് അവിടെ മൂന്ന് ചിമ്പാന്‍സികളും നൂറുകണക്കിനു അപൂര്‍‌വ്വ ഇനത്തിലുമുള്ള പക്ഷികളും ഉണ്ടായിരുന്നു.ഈ പക്ഷികളെ എല്ലാം തന്നെ ഈ രാജ്യത്തു നിന്നും ചിമ്പാന്‍സികളെ Republic of Congo എന്ന രാജ്യത്തു നിന്നുമാണ് ഈ ബിസ്സിനസ്സുകാരന്‍ കളക്റ്റ് ചെയ്തത്. ഒരു ചിമ്പാന്‍സിയെ 10000 ഡോളറിനാണ് ഇയാള്‍ കയറ്റുമതി ചെയ്യുന്നത്. അതായത് ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ഒരു ചിമ്പാന്‍സിയുടെ വില

ഇവയെ എല്ലാം ഒരു കെട്ടിടത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വാങ്ങുവാനുള്ള ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ വിമാന മാര്‍ഗം ഇവയെ കയറ്റി അയക്കുന്നു

ഈ കെട്ടിടത്തില്‍ അധികം വെളിച്ചം ഇല്ലാതിരുന്നതിനാല്‍ ഫ്ലാഷ് ഇട്ടു ഫോട്ടോ എടുക്കുക അല്ലാതെ വേറെ മാര്‍ഗം ഉണ്ടായിരുന്നില്ല. ഐ.എസ്.ഒ കൂട്ടി ഫ്ലാഷില്ലാതെ ശ്രമിച്ചുനോക്കിയെങ്കിലും വെളിച്ചം കുറവായതിനാല്‍ എല്ലാം ഷേക്ക് അബ്ദുള്ള ആയിട്ടാണ് കിട്ടിയത്. തല്‍ക്കാലം ഷമി

അപ്പോ പറഞ്ഞു വന്നത് ആര്‍ക്കെങ്കിലും 10000 ഡോളര്‍ കൊടുത്ത് ഇതിനെ വാങ്ങാല്‍ താല്പര്യം ഉണ്ടെങ്കില്‍ മടിച്ചു നില്‍ക്കാതെ കടന്നു വരൂ. പരിമിതമായ സ്റ്റോക്ക് മാത്രം

19 July 2009

കാത്തിരിപ്പ്

വൈറ്റ് ബാലന്‍സ് ടങ്സ്റ്റണ്‍

14 July 2009

എടുക്കട്ടെ ഒരെണ്ണം ?




ഒരു കണ്ണാടിയില്‍ വെച്ചിരിക്കുന്ന Heineken ബോട്ടിലാണ് ചിത്രത്തില്‍. സൂര്യപ്രകാശമല്ലാതെ മറ്റു ലൈറ്റിങ്ങ് സെറ്റപ്പുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. എഡിറ്റിങ്ങ് ഒന്നും തന്നെ ഇല്ല


എക്സിഫ്

Camera : Canon PowerShot S5 IS
Exposure : 0.001 sec (1/800)
Aperture : f/8.0
Focal Length : 12.1 mm
ISO Speed : 80
Exposure Bias : -2 EV
Flash : Off, Did not fire

10 July 2009

ക്യാച്ച് ദ സണ്‍ Catch the Sun

06 July 2009

ഭൂതം ഭാവി വര്‍ത്തമാനം


കൈ നോക്കി ഭൂതം, ഭാവി, വര്‍ത്തമാനം പറയുന്നവരെ നിങ്ങള്‍ കണ്ടിരിക്കുമല്ലോ. എന്നാല്‍ നൂ‍റോളം വരുന്ന കൈനോട്ടക്കാരെ ഒരുമിച്ച് ഒരു സ്ഥലത്ത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ആറാട്ടുപുഴ പൂരത്തിന് വരൂ. അവിടെ നിങ്ങള്‍ക്കീ കാ‍ഴ്ച കാണാം.

എക്സിഫ് വിവരങ്ങള്‍

രാത്രി എടുത്ത ചിത്രം ആയതിനാല്‍ ഐ.എസ്.ഒ കൂട്ടിയിട്ടാണ് ചിത്രം എടുത്തത് . പറഞ്ഞുവന്നത് നോയ്സ് ഇഷ്ടപോലെയുണ്ട്

Camera : Canon PowerShot S5 IS
Exposure : 0.25 sec (1/4)
Aperture : f/2.7
Focal Length : 6 mm
ISO Speed : 400

02 July 2009

എന്റെ പഴയ കാമുകി

ഈപ്രാവശ്യം തൃശ്ശൂര്‍ പൂരത്തിനുപോയപ്പോള്‍ കണ്ടുമുട്ടിയ എന്റെ പഴയ കാമുകി

28 June 2009

പ്രതിബിംബങ്ങള്‍

അറ്റ്ലാന്റിക്ക് തീരത്തിനിന്നൊരു ദൃശ്യം ചിത്രം കുറച്ച് ഷേക്ക് അബ്ദുള്ളയാണ്. സഹിക്കുമല്ലോ

24 June 2009

ബ്ലാക്ക് ആന്റ് വൈറ്റ്

ഫ്രഞ്ച്-ഗിനിയന്‍ കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിച്ച MONOLOGUES DE FEMMES എന്ന പ്രോഗ്രാമില്‍ നിന്നും ഒരു ചിത്രം

എക്സിഫ് വിവരങ്ങള്‍

Camera: Canon PowerShot S5 IS
Exposure: 0.067 sec (1/15)
Aperture: f/3.5
Focal Length: 39.1 mm
ISO Speed: 200

21 June 2009

ആരാണവിടെ ?

ആരാടാ അവിടെ ഒളിച്ചിരുന്ന് എന്റെ ഫോട്ടോയെടുക്കുന്നത്..ങേ ?

15 June 2009

സ്റ്റാര്‍ഫീല്‍ഡ് STARFIELD

വിന്‍‌ഡോസ് എക്സ്പിയിലെ Starfield എന്ന സ്ക്രീന്‍ സേവര്‍ 15 സെക്കന്റ് എക്സ്പോഷറില്‍ എടുത്ത ചിത്രം

എക്സ്പോഷര്‍ ടൈം : 15 സെക്കന്റ്
അപ്പേര്‍ച്ചര്‍ : 4
വൈറ്റ് ബാലന്‍സ് : ടങ്സ്റ്റണ്‍
ഐ എസ് ഒ : 80
ഫോക്കല്‍ ലെങ്ത് : 14 എം എം

12 June 2009

ഈവനിങ്ങ് സില്‍ഹൌട്ട് Evening Silhouette



എക്സ്പോഷര്‍ : 1/100 സെക്കന്റ്
അപ്പേര്‍ച്ചര്‍ : 8
ഐ.എസ്.ഒ : 80
ഫോക്കല്‍ ലെങ്ത് : 10.8 എം എം

07 June 2009

ബ്ലൂ ലേബല്‍

നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആര്യോഗത്തിനു ഹാനികരം
ഈ ഷോട്ടിനു ആവശ്യമുള്ള സാധങ്ങള്‍
ബ്ലൂ ലേബല്‍ - 1 ബോട്ടില്‍
‍നല്ല വെളുത്ത തുണി - 1
തേപ്പു പെട്ടി - 1
നല്ല വെളുത്ത ചുമര്‍ -1
മേശ-1
പാചകം ചെയ്യുന്ന വിധം
മേശയില്‍ വെളുത്ത തുണി വിരിക്കുക. തേപ്പുപെട്ടി ഉപയോഗിച്ച് തുണി വടിപോലെ ചുളിവില്ലാത്തെ തേക്കുക്ക. പിന്നീട് വെളുത്ത ചുമരിനോട് ചേര്‍ന്ന് മേശ അടുപ്പിക്കുക.ബ്ലൂ ലേബല്‍ തുണിയില്‍ വെച്ച് ക്ലിക്കി തുടങ്ങുക :)

02 June 2009

മുഖചിത്രം വീണ്ടും!




ഇതിനു മുന്‍പ് പോസ്റ്റു ചെയ്ത മുഖചിത്രങ്ങള്‍ ദാ ഇവിടെ കാണാം

28 May 2009

ഭൂഖണ്ഡങ്ങള്‍ക്ക് മുകളിലൂടെ ഒരു യാത്ര

ആഫ്രിക്ക, ഏഷ്യ,യൂറോപ്പ് തുടങ്ങിയ മൂന്നു ഭൂഖണ്ഡങ്ങള്‍ക്കു മുകളിലൂടെ നടത്തിയ യാത്രയുടെ മൂന്ന് ചിത്രങ്ങളാണ് ഈ പോസ്റ്റില്‍. ആദ്യ ചിത്രത്തില്‍ ഏഷ്യന്‍ രാജ്യമായ ദുബായിയാണ് കാണുന്നത്. രണ്ടാമത്തെ ചിത്രം യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍‌സ്സിലേതാണ്.മൂന്നാമത്തെ ചിത്രം എടുത്തിരിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഏറ്റവും വലിയ പട്ടണമായ കസബ്ലാങ്കയില്‍ നിന്നാണ്.






24 May 2009

വിറകുകൊള്ളികള്‍


ഒരു ദിവസത്തെ ഉപജീവനത്തിനായി വിറകുകൊള്ളികള്‍ ശേഖരിക്കുന്ന പെണ്കുട്ടി. ഗിനിയിലെ പിത്ത എന്ന ഗ്രാമത്തില് നിന്നൊരു ദൃശ്യം

14 May 2009

രാമേശ്വരം ഇടനാഴി

ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഇടനാഴികളില്‍ [corridor] ഏറ്റവും വലുത് രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴിയാണ് .
Blog Widget by LinkWithin