14 May 2009

രാമേശ്വരം ഇടനാഴി

ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഇടനാഴികളില്‍ [corridor] ഏറ്റവും വലുത് രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴിയാണ് .

27 comments:

പൈങ്ങോടന്‍ said...

രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴിയുടെ (Corridor) ചിത്രമാണ് ഈ പോസ്റ്റില്‍.

ചാണക്യന്‍ said...

ഉം..നല്ല ചിത്രം...

നിരക്ഷരന്‍ said...

എന്റമ്മോ....
എന്തൊരു സംഭവമാണിത്. മാഷിവിടെ പോയിട്ടുണ്ടോ ?

നിരക്ഷരന്‍ said...

അതൊരു വിഡ്ഡിച്ചോദ്യമാണെന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും കൂടുതല്‍ വിവരം വല്ലതും തരാനാവുമോന്നറിയാനാ.

പൈങ്ങോടന്‍ said...

നിരക്ഷരന്‍‌ജി, പോയിട്ടുണ്ടെന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടല്ലോ :)
കഴിഞ്ഞമാസമാണവിടെ പോയത്. കൂടുതല്‍ വിവരങ്ങളൊന്നും എനിക്കറിയില്ല.മധുര എന്ന സ്ഥലത്തു നിന്നും ഏകദേശം 150 കിലോമീറ്റര്‍ ഉണ്ട്. ഈ ക്ഷേത്രത്തിന്റെ ഉള്ളില്‍ 22 കിണറുകള്‍ ഉണ്ട്. ഈ 22 കിണറ്റില്‍നിന്നും ഓരോ കുടം വെള്ളം കോരി കുളിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്. ഞാനും കുളിച്ചു . ചരിത്രപരമായ കാര്യങ്ങളൊന്നും എനിക്കറിയില്ല. ആരോടും ചോദിച്ചില്ല എന്നതാണു സത്യം. എന്തായാലും ഒന്നു സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം തന്നെയാണ്.

നിരക്ഷരന്‍ said...

എനിക്ക് പോയേ പറ്റൂ ഇവിടെ. ഇവിടെച്ചെന്നിട്ട് വേണം ഇതുവഴി എന്റെ വലിയൊരു ആഗ്രഹമായ ധനുഷ്‌ക്കോടിയിലേക്ക് യാത്ര നടത്താന്‍. തട്ടിപ്പോകുന്നതിന് മുന്‍പ് നടക്കുമായിരിക്കും. 22 അല്ല. 220 കിണറ്റീ‍ന്ന് കോരീട്ടായാലും കുളിച്ചിട്ട് തന്നെ ബാക്കി കാര്യം. ചരിത്രമൊക്കെ അപ്പോ ഞാനിനി സ്വയം കണ്ടുപിടിക്കണം അല്ലേ ? ശരി അതും ചെയ്തേക്കാം. നന്ദി മാഷേ... :)

പാവപ്പെട്ടവന്‍ said...

ഇടനാഴി എന്നാല്‍ ഒരു ഒന്നന്നര... ഇടാനാഴിയാ ഇത്.

- സാഗര്‍ : Sagar - said...

പോട്ടം നന്നായിട്ടുണ്ട്..

ramaniga said...

nannayittundu!

നൊമാദ് | A N E E S H said...

നല്ല പടം.

നന്ദകുമാര്‍ said...

അമ്പലപറമ്പില്‍ കളിക്കുന്ന ‘ബാലെ’യിലെ ബാക്ക് കര്‍ട്ടന്‍ ചിത്രം പോലെ ;)

നന്നായിരിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ...

ഹരീഷ് തൊടുപുഴ said...

ഹോ!! എനിക്കും ഒന്നു കാണണം..

...പകല്‍കിനാവന്‍...daYdreamEr... said...

Kalakkan..

lakshmy said...

wow! മനോഹരം !!

പുള്ളി പുലി said...

ഭയങ്കര പടം. നന്ദേട്ടന്‍ പറഞ്ഞത് ശരിയാ ശരിക്കും ഒരു നാടക ലുക്ക്‌

hAnLLaLaTh said...

...നിന്‍റെ നൂപുര ധ്വനികളാല് ആണ്ടുകള്‍ക്കു മുമ്പേ ഇവിടം ജീവന്‍ തുടിച്ചിരുന്നു..
പാദ പതന ശബ്ദം കേള്‍പ്പിക്കാതെ പുനര്‍ജ്ജന്മത്തിലും ഞാന്‍ നടന്നു തീര്‍ക്കട്ടെ നിന്‍റെ സ്പര്‍ശമേറ്റ ഈ കല്‍ വഴി.......നന്ദി ഈ ചിത്രത്തിന്...

കുഞ്ഞന്‍ said...

ആ തൂണുകള്‍ക്ക് പറയാന്‍ കഥകള്‍ ഏറെ..

അവിടെ നിന്നും ധനുഷ്കോടിക്ക് കുറച്ച് കിലോമീറ്ററെ ഉള്ളൂ..പാമ്പന്‍ പാലമാണ് രാമേശ്വരത്തെ ബന്ധിക്കുന്നത്.

ഒരു മറുകാഴ്ച & ഓഫ്..നിരു, ഹരീഷ്, സാധരണ ഗതിയില്‍ രാമേശ്വരം പോകുന്നത് മരിച്ച ആത്മാവിന് ശാന്തി നല്‍കാനും അസ്ഥി നിമഞ്ജനം ചെയ്യുവാനുമാണ്. ആ 22 കിണറില്‍ നിന്നും വെള്ളം കോരി ഒഴിക്കുന്നതും അതിന്റെ ഭാഗമാണ്. ആയതിനാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ആയുര്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ..ഇനി പ്രിയപ്പെട്ടവരുടെ ആത്മാവിന് മോക്ഷം നല്‍കാനാണെങ്കില്‍ തീര്‍ച്ചയായും അവിടെ പോകണം കര്‍മ്മങ്ങള്‍ ചെയ്യണം. പിന്ന ആ ക്ഷേത്രത്തിന്റെ ശില്പ ചാരുത കണ്ട് അന്തം വിടുകയും ചെയ്യാം.

നിരക്ഷരന്‍ said...

@ കുഞ്ഞന്‍ - ആ അറിവിന് നന്ദി. എങ്കിപ്പിന്നെ 22 കിണറ്റിലെ വെള്ളത്തിലെ കുളി ഒഴിവാക്കുന്നു. എന്നാലും ചുമ്മാ പോകാമല്ലോ ? കാഴ്ച്ചക്കാരനായിട്ട്.

പി.സി. പ്രദീപ്‌ said...

പൈങ്ങോടാ.....
സൂപ്പര്‍.

ബിനോയ് said...

പൈങ്ങോടാ പടം നന്നായി. ഇനി അതിന്‍റെ ചരിത്രമറിയാന്‍ നിരക്ഷരന്‍‌മാഷ് തന്നെ പോകേണ്ടിവരും :)

ശ്രീനാഥ്‌ | അഹം said...

ഈ പടം ഇതേ ആങ്കിളില്‍ ടൂറിസം ഇന്‍ഡ്യ പരസ്യങളില്‍ കണ്ട്ട്ടുണ്ട്...

ന്നാലും ഇപ്പോ ഇവിടെ കാണുമ്പോള്‍ പുതുമ...

നല്ല ചിത്രം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല ചിത്രം

kichu said...

ഒന്നു പോകണംന്നും കാണണംന്നും ആഗ്രഹിച്ചിട്ടുള്ള സ്ഥലം.

പോണം.. അടുത്ത തവണ

പൊങ്ങുവേ..

പോട്ടം കൊള്ളാംട്ടൊ:)

അപ്പു said...

നന്ദന്റെ ലിങ്കുവഴിയാണ് എത്തിയത്. നല്ല ചിത്രം.

ലതി said...

നല്ല ചിത്രം.
അഭിനന്ദനങ്ങൾ!
ഈ ഇടനാഴിയിലേയ്ക്കു നയിച്ച നന്ദനു നന്ദി.

മുസാഫിര്‍ said...

ശൻകരാഭരണത്തിലെപ്പോലെ തൂണുകളിൽ തൊട്ടാൽ താനെ പാടും എന്നു തോന്നുന്നു.നന്ദി പൈങ്ങോടനും നന്ദനും(ഇവിടെക്കുള്ള വഴി കാട്ടിയതിനു)

Blog Widget by LinkWithin