31 December 2007

വീണ്ടും ചില ആഫ്രിക്കന്‍ ചിത്രരചനകള്‍

ആഫ്രിക്കന്‍ ഗ്രാമീണത ചിത്രീകരിക്കുന്ന ചിത്രരചനകള്‍ വീണ്ടും. ചിത്രങ്ങള്‍ ക്യാമറയിലാക്കുന്നതിന് ഇത്തവണയും കാശ് കൊടുക്കേണ്ടിവന്നു. ചിത്രകാരന്റേയും കുഞ്ഞിന്റേയും പടവും കാണാം.






















24 December 2007

നെല്ലുകുത്താനുണ്ടോ നെല്ല്

മരംകൊണ്ടുണ്ടാക്കിയ ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ല് കുത്തുന്ന ആഫ്രിക്കന്‍ ബാലിക.


നെല്ലുകുത്താനുപയോഗിക്കുന്ന മരം കൊണ്ടുണ്ടാക്കിയ ഉരലും ഉലക്കയും കുത്തിയ നെല്ല് ചേറ്റി അതില്‍നിന്ന് അരി വേര്‍തിരിച്ചെടുക്കുന്നു






14 December 2007

അറ്റ്‌ലാന്റിക്കിലെ ദ്വീപ് സന്ദര്‍ശന പടങ്ങള്‍

ഗിനിയ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ കൊണാക്ക്രിയില്‍ പ്രധാനമായും മൂന്ന് ദ്വീപുകളാണ് ഉള്ളത്. അതില്‍ കസാ ദ്വീപിലേക്ക് നടത്തിയ യാത്രയുടെ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍. ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം

കപ്പലുകള്‍ക്ക് തുറമുഖത്തിലേക്കുള്ള വഴികാട്ടിയാണ് ഈ ചിത്രത്തില്‍ കാണുന്നത്. ഇതേപോലെയുള്ള പല നിറത്തിലുള്ള വഴികാട്ടികള്‍ തുറമുഖത്തിനടുത്തായി കാണാം. ഈ ചിത്രം വലുതാക്കി കണ്ടു നോക്കൂ..അതില്‍ വിശ്രമിക്കുന്ന പക്ഷികളേയും നിങ്ങള്‍ക്ക് കാണാം
ഇത് പണ്ടെങ്ങോ അറ്റ്‌ലാന്റിക്കില്‍ താണുപോയ കപ്പലിന്റെ/ബോട്ടിന്റെ അവശിഷ്ടങ്ങള്‍. അകലെ നിന്നും എടുത്തതായതുകാരണം ഫോട്ടോ അത്ര ക്ലിയര്‍ അല്ല



ഇത് ദ്വീപില്‍ നിന്നുള്ള അറ്റ്‌ലാന്റിക്കിന്റെ ഒരു വിദൂര ദൃശ്യം

ഈ ചിത്രം കണ്ടാല്‍ കേരളത്തിലെ ഒരു വീടാണെന്നേ പെട്ടെന്ന് തോന്നൂ..എന്നാലിത് ഇവിടെ കടലോരത്തിനോടു ചേര്‍ന്നുള്ള ഒരു ഭക്ഷണശാലയാണ്. ചിത്രത്തിലെ വാഴയും തെങ്ങുമൊക്കെ ശ്രദ്ധിച്ചില്ലേ?





08 December 2007

ആഫ്രിക്കന്‍ ചിത്രകല ...ഭാഗം ഒന്ന്





റോഡരുകില്‍ ചിത്രങ്ങള്‍ വരച്ചുവില്‍ക്കുന്ന ഒരു ചിത്രകാരന്റെ ചില ചിത്രങ്ങള്‍... ആഫ്രിക്കയിലെ ഗ്രാമീണത ഈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാം. ആദ്യം ഫോട്ടോയെടുക്കാന്‍ എന്നെ അനുവദിച്ചില്ല. പിന്നെ കുറച്ച് കാശ് കൊടുത്തിട്ടാണ് സംഗതി സാധിച്ചത്
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം

Blog Widget by LinkWithin