14 December 2007

അറ്റ്‌ലാന്റിക്കിലെ ദ്വീപ് സന്ദര്‍ശന പടങ്ങള്‍

ഗിനിയ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ കൊണാക്ക്രിയില്‍ പ്രധാനമായും മൂന്ന് ദ്വീപുകളാണ് ഉള്ളത്. അതില്‍ കസാ ദ്വീപിലേക്ക് നടത്തിയ യാത്രയുടെ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍. ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം

കപ്പലുകള്‍ക്ക് തുറമുഖത്തിലേക്കുള്ള വഴികാട്ടിയാണ് ഈ ചിത്രത്തില്‍ കാണുന്നത്. ഇതേപോലെയുള്ള പല നിറത്തിലുള്ള വഴികാട്ടികള്‍ തുറമുഖത്തിനടുത്തായി കാണാം. ഈ ചിത്രം വലുതാക്കി കണ്ടു നോക്കൂ..അതില്‍ വിശ്രമിക്കുന്ന പക്ഷികളേയും നിങ്ങള്‍ക്ക് കാണാം
ഇത് പണ്ടെങ്ങോ അറ്റ്‌ലാന്റിക്കില്‍ താണുപോയ കപ്പലിന്റെ/ബോട്ടിന്റെ അവശിഷ്ടങ്ങള്‍. അകലെ നിന്നും എടുത്തതായതുകാരണം ഫോട്ടോ അത്ര ക്ലിയര്‍ അല്ല



ഇത് ദ്വീപില്‍ നിന്നുള്ള അറ്റ്‌ലാന്റിക്കിന്റെ ഒരു വിദൂര ദൃശ്യം

ഈ ചിത്രം കണ്ടാല്‍ കേരളത്തിലെ ഒരു വീടാണെന്നേ പെട്ടെന്ന് തോന്നൂ..എന്നാലിത് ഇവിടെ കടലോരത്തിനോടു ചേര്‍ന്നുള്ള ഒരു ഭക്ഷണശാലയാണ്. ചിത്രത്തിലെ വാഴയും തെങ്ങുമൊക്കെ ശ്രദ്ധിച്ചില്ലേ?





11 comments:

പൈങ്ങോടന്‍ said...

അറ്റ്‌ലാന്റിക്കിലെ റൂം ദ്വീപ് (Room Island)സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏ.ആര്‍. നജീം said...

പൈങ്ങോടാ,
നന്നായിരിക്കുന്നു...
ആ മറിഞ്ഞ കപ്പല്‍ എന്തൊക്കെയോ ഓര്‍മ്മപെടുത്തല്‍ പോലെ. അവസാന രണ്ട് ഫോട്ടോ പിന്നെ പറയണ്ട. നമ്മുടെ നാട് തന്നെ..

ഈ യാത്രയുടെ ബാക്കി പടങ്ങള്‍ ഉണ്ടെങ്കില്‍ അതും പോസ്റ്റ് ചെയ്യണേ...

Anonymous said...

നല്ല പടങ്ങള്‍. ബാക്കി കൂടി പോരട്ടെ.

ദിലീപ് വിശ്വനാഥ് said...

നല്ല പടങ്ങള്‍ പൈങ്ങോടന്‍ മാഷേ...
കുറച്ചു വിവരണം കൂടി ഉണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.

ശ്രീ said...

പൈങ്ങോടാ...

ചിത്രങ്ങളും വിവരണങ്ങളും ഇഷ്ടപ്പെട്ടു.

:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

പൈങ്ങോടരെ സംഗതി കൊള്ളാല്ലോ!

അവസാനത്തെ രണ്ട് ഫോട്ടോസ് കേരളം തന്നെയാണല്ലോ?

പ്രയാസി said...

എടാ മച്ചൂ..
ഇതു ടൈറ്റാനിക്കാടാ...:)

അലി said...

നല്ല ചിത്രങ്ങള്‍...
അഭിനന്ദനങ്ങള്‍!

നവരുചിയന്‍ said...

ഈ കപ്പല്‍ എന്താ ഇത്ര കാലം ആയിട്ടും മുങ്ങി പോകാതെ കിടക്കുന്നത് .. ഈ യാത്രയുടെ ഒരു വലിയ വിവരണം വേണം .. വിത്ത് ഫുഡ് ഐറ്റംസ് .. (അതില്‍ നമുക്ക് ഇച്ചിരി ഇന്റെരെസ്റ്റ് കൂടുതല്‍ ആണ് )

:: niKk | നിക്ക് :: said...

കൊള്ളാം നല്ല ചിത്രങ്ങള്‍ സുഹൃത്തെ :)

താങ്കള്‍ക്ക് ഒരു Flickr account ഉണ്ടെന്ന് കരുതട്ടേ? ഇല്ലെങ്കില്‍ ഒരെണ്ണം തുടങ്ങുമെന്ന് ആശിക്കുന്നു.

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ വാഴേടേം തെങ്ങിന്റെം പടം എടുക്കാന്‍ അവിടെ വരെ പോണോ?

ങേ എന്ത് കപ്പ...യോ അതും ഇവിട് കിട്ടും..;)

ഓടോ: ലോസ്റ്റ് എന്ന സീരിയലു ഇവിടെങ്ങാണ്ടാണോ പിടിച്ചത്?

Blog Widget by LinkWithin