ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാന്‍ ജുമാ മസ്ജിദ് . ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം ആദ്യമായി ചെയ്യപ്പെട്ട പള്ളി. ഇതേ വകുപ്പില്‍ ലോകത്തെ രണ്ടാമത്തെ പള്ളിയും ഇതു തന്നെ. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പറമ്പില്‍ സ്ഥിതി ചെയ്യുന്നു. ഇന്ത്യന്‍ രാഷ്ട്രപതി ഈയിടെ ഇവിടം സന്ദര്‍ശിച്ചിരുന്നു. അറബി സന്ന്യസിവര്യനായ മാലിക് ഇബ്നു ദിനാര്‍ ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക
ഇനി ഒരു സന്തോഷം നിങ്ങളുമായി പങ്കുവെക്കട്ടെ
പൂരം എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ആറാട്ടുപുഴ പൂരത്തിന്റെ ചിത്രം പിറവി എന്ന മാഗസിന്റെ കവര്‍ ചിത്രമായി ഈ മാസം പബ്ലിഷ് ചെയ്ത വിവരം ഞാന്‍ സന്തോഷത്തോടെ അറിയിക്കട്ടെ. എല്ല ബ്ലോഗേഴ്സിന്റേയും പ്രോത്സാഹനങ്ങള്‍ക്കും വിമര്ശങ്ങള്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
11 May 2009
Subscribe to:
Post Comments (Atom)
15 comments:
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദിന്റെ ചിത്രമാണ് ഈ പോസ്റ്റില്‍
പൈങ്ങോടാ.. പൂരത്തിന്റെ ഫോട്ടോ കിടിലന്‍..പൈങ്ങോടന്റെ സന്തോഷത്തില്‍ ഞാനും പങ്ക്ചേരുന്നു.. :)
congrats machoo :)
1000 പ്രാവശ്യമെങ്കിലും കടന്നുപോയിരിക്കുന്നു ചേരമാന്‍ പള്ളിയുടെ മുന്നിലൂടെ.
ചേരമാന്‍.... ചേരമാന്‍... എന്നു വിളിച്ചുപറഞ്ഞ് ബസ്സുകള്‍ നിറൂത്തുകയും കടന്നുപോവുകയുമൊക്കെ ചെയ്യുന്ന സ്ഥലമായതുകൊണ്ട് നമ്മള് നാട്ടുകാര്‍ക്ക് വലിയ പ്രാധാന്യമൊന്നും തോന്നിപ്പിക്കാത്ത, എന്നാല്‍ ചരിത്രത്തില്‍ വലിയൊരു സ്ഥാനമുള്ളതായിട്ടുള്ള പള്ളി.
പൈങ്ങോടാ, മറ്റൊന്നുകൂടെയുണ്ട് ചേരമാന്‍ ജുമമസ്ജിദിനെക്കുറിച്ച് പറയാന്‍- ഇതിന്റെ ആയിരത്തിനാനൂറോളം വര്‍ഷം പഴക്കമുള്ള അകത്തെപ്പള്ളി (തടിയില്‍ പണിതത്) അതേപടി നിലനിര്‍ത്തിയിട്ടുണ്ട്! അതുകൂടാതെ അകത്തെപള്ളിയിയുടെ ഒത്ത നടുവില്‍ മച്ചുമുതല് നിലംവരെ മുട്ടുന്ന ആയിരം തിരിയിട്ടു തെളിച്ചിരുന്ന ഒരു പടുകൂറ്റന്‍ ഓട്ടു നിലവിളക്കും കാണാം! വൈദ്യുതി വിളക്കുകളോ മണ്ണെണ്ണ റാന്തലുകളോ ചിമ്മിനിവിളക്കുകളോ സാധാരണമല്ലാതിരുന്ന ആകാലത്ത് രാത്രികാലനമസ്കാരത്തിന് വെളിച്ചം നല്കാന് ഇന്‍ഡ്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയില്‍ നിലവിളക്ക് ഉപയോഗിച്ചിരുന്നു! അല്ലാതെ കുറേക്കാലം മുന്‍പ് ഒരു ഹറാമ്പിറന്ന മുന്മന്ത്രിപുംഗവന് ഒരു ചടങ്ങില്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടിക്കുന്നതിനെക്കുറിച്ച് പറഞ്ഞതുപോലെയല്ല കര്യം എന്നും കാണാം!
ചരിത്ര പ്രാധാന്യമുള്ള ഒരിടമാണെന്ന് ചെറുപ്പത്തിലെ അറിയാതിരുന്ന ഒന്ന്. അതുവഴി ബസ്സിലൂടെ പോകുമ്പോള്‍ എന്നും കാണാമായിരുന്നു എപ്പോഴും തെളിമയാര്‍ന്ന ഒരു കത്തുന്ന നിലവിളക്ക്. ഇന്നും അതും നിലനില്ക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചേരമാന്‍ മസ്ജിദില്‍ വിജയദശമി ദിവസം എഴുത്തിനിരുത്തും നടക്കുന്നുണ്ട്. നിലവിളക്കിലും എഴുത്തിനിരുത്തിലും വര്‍ഗ്ഗീയത കാണുന്നവര്‍ ഇവിടെ നടക്കുന്ന മത സൌഹാര്‍ദ്ദ കൂട്ടായ്മ മറക്കുന്നതാവാം പലപ്പോഴും.
(പക്ഷെ ചരിത്രത്തിലെ ചേരമാന്‍ മസ്ജിദിന്റെ ആദ്യരൂപം ഇങ്ങിനെയല്ല, കാലങ്ങള്‍ ചെന്നപ്പോള്‍, സമുദായംഗങ്ങളില്‍ പണം കൂടിയപ്പോള്‍ വര്‍ഷാവര്‍ഷം മസ്ജിദിന്റെ മുഖത്ത് മേക്കപ്പ് നടത്തുന്നുണ്ട്. പത്തു വര്‍ഷം മുന്‍പ് ആ ഓടിട്ട മുന്‍ ഭാഗത്തിനു പുറകിലെ ഭാഗം ആയിരുന്നു(ടിപ്പിക്കല്‍ മുസ്ലീം പള്ളിയുടെ പോലെ) കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ നടന്ന മാറ്റമാണ് ഇപ്പോള്‍ ഏറ്റവും മുന്‍ഭാഗത്ത് കാണുന്ന കേരളീയ ഗൃഹ നിര്‍മ്മാണ രീതിയിലുള്ള ഭാഗം)
ഓഫ് : മസ്ജിദിനു സമീപമുള്ള മ്യൂസിയത്തില്‍ സന്ദര്‍ശിച്ചിരുന്നോ പൈങ്ങോടാ? അവിടെ പഴയ ചേരമാന്‍ പള്ളിയുടെ മിനിയേച്ചര്‍ രൂപം ഉണ്ട്.
പടം മാഗസിന് കവര്‍ ആയി അച്ചടിച്ചു വന്നതില്‍ ഒട്ടും ആശംസയില്ല...പറയില്ല. അസൂയയാണെനിക്ക് എന്നു പറഞ്ഞാലും സാരമില്ല ;)
ചേരമാന്‍ പള്ളിയെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ നന്ദി..
പിറവിയുടെ കവറില്‍ അടിച്ചുവന്ന ആ ഫോട്ടൊ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഒന്നായിരുന്നു. ആശംസകള്‍..
ഒരു പാട് തവണ ഇതിനു മുന്നിലൂടെ പോയിട്ടുണ്ടെങ്കിലും ഇതിനകത്ത് കയറി കാണാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും ഈ ചരിത്ര സ്മാരകം ബ്ലോഗിലൂടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
നന്ദേട്ടനുളള അസൂയ ഒന്നും എനിക്കില്ല. വേറെ ഒന്നും കൊണ്ടല്ല നന്ദേട്ടന് അസൂയപ്പെടാം ഇന്നല്ലെങ്കില്‍ നാളെ നന്ദേട്ടന്റെ പടം ഇത് പോലെ ഏതെങ്കിലും മാഗസിന് കവറില്‍ വരും. നമ്മുടെ പടങ്ങളൊന്നും ഈ ജന്മത്ത് വരുകയുമില്ല. അപ്പൊ വെറുതെ ഇരുന്ന് അസൂയപ്പെടാതെ ഒരായിരം അഭിനന്ദനങ്ങള്‍.
കവര്‍ ചിത്രമായതിന് അഭിനന്ദനങ്ങള്‍..!
പൌരാനികതയെ തച്ചുടച്ചു കോണ്ക്രീറ്റാക്കിയതിന് ഇപ്പോള്‍ എന്ത് കാഴ്ചാ സുഖം..?!
പല തവണ ആ വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഒരു തവണയേ അവിടെ ഇറങ്ങി കണ്ടിട്ടുള്ളൂ..
Congrats
Congrats
ചിത്രത്തോടൊപ്പം ചരിത്രവും...!!!ബലേ ഭേഷ്..
Post a Comment