29 September 2009

ഗിനിയയില്‍ കൂട്ടക്കൊല 200 മരണം Guinea Massacre

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ സെപ്തംബര്‍ 28നുണ്ടായ പട്ടാളവെടിവെപ്പില്‍
ഇരുനൂറില്‍ പരം ആളുകള്‍ കൊല്ലപ്പെടുകയും ആയിരകണക്കിനു ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

മുന്‍ പ്രസിഡന്റ് ലാന്‍സാനെ കോണ്ടെയുടെ മരണത്തെ തുടര്‍ന്ന് 2008 ഡിംസംബറില്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത ക്യാപറ്റന്‍ ഡാഡിസ് മൂസ കമരക്കെതിരെ പ്രക്ഷോഭവുമായി തലസ്ഥാന മായ കൊണാക്രിയിലെ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് ചെയ്ത ഏകദശം 50000 പേരുടെ നേര്‍ക്ക് ഗിനിയന്‍ പട്ടാളം അതിക്രൂരമായി വെടിവെക്കുകയായിരുന്നു

2008 ഡിംസബറില്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ പട്ടാള ഭരണാധികാരിയായ ഡാഡിസ് മൂസ 2010 ല്‍ രാജ്യത്ത് ഇലക്ഷന്‍ നടത്തുമെന്നും താന്‍ അതില്‍ ഒരു സ്ഥാനാര്‍ത്ഥിയാകില്ലെന്നും ജനങ്ങള്‍ക്ക് ഉറപ്പു കൊടുത്തിരുന്നു. എന്നാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഡാഡിസ് പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് പല സ്ഥലത്തും പ്രക്ഷോഭങ്ങളുണ്ടായി. അതിന്റെ ഭാഗമായാണ് ഇന്നലെ ജനങ്ങള്‍ സ്റ്റേഡിയത്തില്‍ ഒത്തു കൂടിയത്

ഇന്നലെ പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് അറിഞ്ഞ സര്‍ക്കാര്‍ ഇന്നലെ എല്ലാ സ്ഥാപങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. വെടിവെപ്പിലും കത്തികുത്തിലും തിക്കിലും തിരക്കിലും പെട്ടാണ് ഇത്രയും നിരപരാധികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദഹങ്ങള്‍ ലോറികളില്‍ കൊണ്ടുപോയി കടലില്‍ തള്ളിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്ത്രീകളെ സ്റ്റേഡിയത്തില്‍ വെച്ച് പരസ്യമായി ബലാത്സംഗം ചെയ്യുകയും വസ്ത്രാക്ഷേപം ചെയ്ത് പട്ടാളവാഹങ്ങളില്‍ കടത്തികൊണ്ടുപോയതിനും ദൃക്‌സാക്ഷികള്‍ ഉണ്ട്.

ഇതുവരേയും ജനജീവിതം സാധരണനിലയിലായിട്ടില്ല. ഓഫീസുകളും കടകമ്പോളങ്ങളും ഇന്നും അടഞ്ഞുകിടന്നു. ഞാന്‍ തമാസിക്കുന്ന സ്ഥലത്തു നിന്നും രണ്ടുകിലോമീറ്റര്‍ മാത്രം ദൂരത്തുള്ള സ്റ്റേഡിയത്തിലാണ് ലോകത്തെ നടുക്കിയ ഈ ദുരന്തം അരങ്ങേറിയത്.


10 comments:

പൈങ്ങോടന്‍ said...

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ സെപ്തംബര്‍ 28നുണ്ടായ പട്ടാളവെടിവെപ്പില്‍
ഇരുനൂറില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടു

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തിരമായി ഇടപെടേണ്ട പ്രശ്നം.

പാച്ചു said...

ഐക്യരാഷ്ട്ര സഭയോ മറ്റു വന്‍ ശക്തികളോ പെട്ടെന്നു ചിലപ്പോള്‍ ഇടപെടാന്‍ സാധ്യത ഉണ്ട്, അവിടെ ധാരാളം പ്രകൃതി വിഭവങ്ങള്‍ ഉണ്ടല്ലോ, അടിച്ചു മാറ്റാന്‍ .. :)

50,000 പേര്‍ പങ്കെടുത്ത റാലി?? ആകെ പോപ്പുലേഷന്‍ 10,211,437 ആണ് എന്നാണ് CIA യുടെ 2008 റിപ്പോര്‍ട്ട്. അതായതു, ഏകദേശം അര ശതമാനം പേര്‍ വരുന്ന ഒരു വലിയ സംഘം??

താങ്കള്‍ സുരക്ഷിതന്‍ ആണല്ലോ അല്ലേ പൈങ്ങോടാ? സൂക്ഷിക്കണേ ..

Unknown said...

heart breaking newses from around the globe... hope there is no threat near to your stay..take care...

Unknown said...
This comment has been removed by the author.
ശ്രീലാല്‍ said...

take care brother..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആഫ്രിക്ക!
really shocking...
take care pyngz. hope u are safe ..

Hashim kodungallur said...

samarakkare neridaan koteshan team-ne ayakkano..??????.

പാച്ചു said...

മാഷേ .. ഒന്നു മിണ്ടിയേ .. മനുഷ്യനെ പേടിപ്പിക്കാതെ .. കുഴപ്പം ഒന്നും ഇല്ലാല്ലോ അല്ലേ അവിടെ?

പൈങ്ങോടന്‍ said...

മറുപടി എഴുതാന്‍ വൈകിയതില്‍ ക്ഷമിക്കൂ

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അടഞ്ഞുകിടന്നിരുന്ന ഓഫീസുകളും മറ്റും ഇന്നു മുതല്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിലെ കച്ചവട സ്ഥാപങ്ങളും മറ്റും തുറന്നിട്ടില്ല.

ഇരുനൂറില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതില്‍ 57 പേരുടെ മൃതദേഹങ്ങളെ ഇതുവരെ കണ്ടു കിട്ടിയിട്ടുള്ളൂ. ബാക്കിയുള്ളവ എന്തു ചെയ്തു എന്ന് ഒരു അറിവും ഇല്ല.മൃതദേഹങ്ങള്‍ പോലും തിരിച്ചു കിട്ടാത്തതിനാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും കേള്‍ക്കുന്നു

ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ബുര്‍ക്കിനാ ഫാസോ പ്രസിഡന്റ് ഇന്ന് ഇവിടെ എത്തുമെന്നാണ് കരുതുന്നത്.

ഞാന്‍ താമസിക്കുന്ന സ്ഥലത്ത് ഇതുവരെ കുഴപ്പമൊന്നും ഇല്ല.

എല്ലാവര്‍ക്കും നന്ദി

Blog Widget by LinkWithin