10 July 2009

ക്യാച്ച് ദ സണ്‍ Catch the Sun

24 comments:

പൈങ്ങോടന്‍ said...

സൂര്യനെ കയ്യെത്തിച്ചുപിടിക്കാനുള്ള ഓട്ടം

അരുണ്‍ കരിമുട്ടം said...

good catch

ramanika said...

SON CATCH THE SUN
GOOD CATCH!

സന്തോഷ്‌ പല്ലശ്ശന said...

പിടി കിട്ടിയാ നിക്കൊരു മുറി വേണം ട്ടൊ...

ഗുപ്തന്‍ said...

super.. paingoyude kadalora chithrangal ellaam class aanu :)

താരകൻ said...
This comment has been removed by the author.
സെറീന said...

ഒരൊറ്റക്കുതിപ്പിന്‍റെ
ദൂരമേയുള്ളൂ!

rudhiramaala രുധിരമാല said...

ഒരു വാലുകൂടി ഉണ്ടായിരുന്നെങ്കിൽകടൽചാടി കടന്നവന്റെ ചേലുണ്ടാകുമായിരുന്നു !

ഹരീഷ് തൊടുപുഴ said...

ആ സൂര്യന്റെ പ്ലേയ്സ്മെന്റ് ശരിയായിട്ടില്ല..
കാണുമ്പോള്‍ ഒരു അഭംഗി തോന്നുന്നു..


ആശംസകളോടെ..

:: niKk | നിക്ക് :: said...

ശരിയാണ് സൂര്യനെ പ്ലേസ് ചെയ്തത് ശരിയായിട്ടില്ല... പക്ഷെ ഗുഡ് ട്രൈ ഡാ :-)

പൈങ്ങോടന്‍ said...

ആ സൂര്യന്റെ പ്ലേയ്സ്മെന്റ് ശരിയായിട്ടില്ല
ഇതുകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് പറയാമോ ഹരീഷേ ?(ഡേ നിക്കേ നിന്നോഡും കൂടിയാ )

Praveen $ Kiron said...

നല്ല പടം.ബാല്യകാല സ്മരണകള്‍ ഉണര്‍ത്തി.പണ്ട് അമ്പിളിഅമ്മാവനെ കൂടെ നടത്തിയത് ഓര്‍മ്മ വന്നു.

താരകൻ said...

ചക്രവാള ബൌൻഡറിയിൽ ‘സ്വർണ്ണ പന്ത്’ ക്യാച്ച് നൽകി
വെളിച്ചത്തിന്റെ അവസാന ബാറ്റ്സ് മാനും ‘ഔട്ട്’ ആകുമ്പോൾ
പകലിന്റെ നീണ്ട ഇന്നിങ്ങ്സിന് പരിസമാപ്തി......
തൃസന്ധ്യയുടെ ‘ഇടവേളക്ക്’ ശേഷം
‘ തിങ്കൾ പന്തു‘മായി രാത്രിയുടെ ഇന്നിങ്ങ്സ്
ആരംഭിച്ചപ്പോൾ ‘വെളിച്ചം’ നക്ഷത്രങ്ങളായി ഫീൽഡിംഗിനിറങ്ങി..
ഇതൊരു കവിതയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് ഈ ചിത്രത്തിനിരിക്കട്ടെ.
പിന്നെ ‘സുവർണ്ണ നിയമം ‘ അനുസരിച്ച് സൂര്യന്റെ പ്ലെസിംഗ് ശരിയല്ല...

Unknown said...

പൈങ്ങോടാ,
ഹരീഷും നിക്കും പറഞ്ഞപോലെ സൂര്യൻ നിൽക്കുന്ന സ്ഥലം ശരിയായില്ല. ഒരു ബാലൻസിങ്ങ് വന്നിട്ടില്ല, പിന്നെ സൂര്യനെ ഒരു മൂലയിലേക്ക് ഒതുക്കി വെച്ച പോലെ, സൂര്യനേയും മൂന്നിന്റെ നിയമം അനുസരിച്ച് പ്രതിഷ്ഠിക്കാമായിരുന്നു.

the man to walk with said...

pidikkumoo..?
ishtaayi

Appu Adyakshari said...

പൈങ്ങോടാ, ഹരീഷും നിക്കും സപ്തനും പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. അവര്‍ പറഞ്ഞത് എന്താണ്ന്ന് ഒരു ഏകദേശരൂപം ഇവിടെ കിട്ടും. നോക്കു.

പാവപ്പെട്ടവൻ said...

അസ്തമയ ദിക്കിലേക്ക്

ദീപക് രാജ്|Deepak Raj said...

പൈങ്ങോടാ, ഞാന്‍ കമന്റ് ഇടുന്നതിനു മുമ്പേ കമന്റുകള്‍ വായിച്ചിരുന്നില്ല എങ്കില്‍ രുധിരമല എഴുതിയ അതെ കമന്റ് ഇട്ടേനെ. സത്യം അതേപോലെ തോന്നി. ഫോട്ടോ എടുക്കുമ്പോള്‍ ഇവര്‍ പ്രശ്നമുണ്ടാക്കില്ലേ.

കണ്ണനുണ്ണി said...

പാവം അവനും നമ്മെ പോലെ ഭൂമിയുടെ മകന്‍

വിനയന്‍ said...

:)

Unknown said...

പൈങ്ങോടാ നല്ല ചിത്രമാണ്...
നമ്മുടെ സുഹൃത്തുക്കള്‍ പറഞ്ഞ പോലെ സൂര്യനെ കുറച്ചു കൂടി മാറ്റി പ്ലൈസ് ചെയ്തിനുന്നെന്കില്‍ ഒന്ന് കൂടി കിടിലമാകുമായിരുന്നു...

ശ്രീ said...

ആഹാ

പൈങ്ങോടന്‍ said...

ചിത്രം കണ്ടവര്‍ക്കും കമന്റ് ഇട്ടവര്‍ക്കും നന്ദി.

ചിത്രത്തിലെ തെറ്റ് ചൂണ്ടികാണിച്ചതിന് ഹരീഷ്,നിക്ക്,സപ്തന്‍,അപ്പു,താരകന്‍,ജിമ്മി എന്നിവര്‍ക്ക് വളരെ നന്ദി

ഞാനൊരു ട്യൂബ് ലൈറ്റ് ആയതുകൊണ്ട് മിസ്‌പ്ലേസ്മെന്റ് എന്ന് ഹരീഷ് ആദ്യം പറഞ്ഞപ്പോള്‍ എനിക്ക് അതു ഓടിയില്ല. പിന്നെ നിക്കും ആ വാക്കു തന്നെ പറഞ്ഞപ്പോള്‍ ആകെ കണ്‍ഫ്യൂഷനായി ഹ ഹ. പിന്നെ താരകന്‍, സപ്തന്‍ എന്നിവരുടെ കമന്റ് കണ്ടപ്പോളാണ് പറ്റിയ തെറ്റ് മനസ്സിലായത്. പിന്നെ ആ തെറ്റ് എങ്ങിനെ തിരുത്താമായിരുന്നെന്ന് അപ്പു ആ ചിത്രം എഡിറ്റ് ചെയ്തു കാണിച്ചും തന്നു. വളരെ നന്ദി അപ്പു. ഇത്രയും സമയം ഇതിനുവേണ്ടി ചിലവഴിച്ചതിന്. ഇനി ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം. സത്യത്തില്‍ ഈ ചിത്രം ഞാന്‍ continuous മോഡില്‍ ഇട്ടാണ് എടുത്തത്. അതുകൊണ്ട് തന്നെ കൂടുതല്‍ കമ്പോസിങ്ങില്‍ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. പിന്നെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ റൂള്‍ ഓഫ് തേഡ് മിക്കപ്പോഴും ഓര്‍മ്മയില്‍ വരാറില്ല. ഒരു സീന്‍ കണ്ടാല്‍ ഒരൊറ്റ ക്ലിക്കാണ്. ഹ ഹ.വളരെ ചുരുക്കം ഫോട്ടോകളെ ഞാന്‍ ശരിക്ക് കമ്പോസ് ചെയ്ത് ക്ലിക്കിയിട്ടുള്ളൂ. എല്ലാം ശ്രദ്ധിച്ച് ക്ലിക്കാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

ദീപകേ, ഫോട്ടോ എടുക്കുമ്പോള്‍ ഇവര്‍ അങ്ങിനെ പ്രശ്നം ഒന്നും ഉണ്ടാക്കാറില്ല. പ്രശ്നം ഉണ്ടാക്കുന്നത് ഇവിടത്തെ പോലീസുകാരണ്. നമ്മള്‍ ഫോട്ടോയെടുക്കുന്നത് അവര്‍ കണ്ടാല്‍ പിന്നെ എപ്പോ പണി കിട്ടിയെന്ന് ചോദിച്ചാല്‍ മതി. രണ്ടു തവണ പോലീസുകാര്‍ എന്റെ ക്യാമറ പിടിച്ചുപറിച്ചു. പിന്നെ കാശു കൊടുത്താണ് ക്യാമറ തിരികെ കിട്ടിയത്. ഈ കാരണങ്ങള്‍ കൊണ്ട് പുറത്ത് പോയി അധികം ഫോട്ടോസൊന്നും എടുക്കാന്‍ സാധിക്കില്ല ഇവിടെ

nandakumar said...

ഡേയ്.. ഇതു പണ്ടൊരിക്കല്‍ പോസ്റ്റിയ പടത്തിന്റെ ബാക്കിയല്ലേഡേയ്?? ചുമ്മാ ആളുകളെ പറ്റിക്കുന്നൊ? കൊന്നളയും...
:)

Blog Widget by LinkWithin