23 July 2009

ചിമ്പാന്‍സിയെ വാങ്ങാം


കഴിഞ്ഞ ആഴ്ചയാണ് യൂറോപ്പ്, അമേരിക്ക എന്നീ സ്ഥലങ്ങളിലേക്ക് ചിമ്പാന്‍സി,അപൂര്‍‌വ്വ ഇനത്തിലുള്ള പക്ഷികള്‍ എന്നിവയെ കയറ്റി അയക്കുന്ന ഒരാളുടെ quarantine centre സന്ദര്‍ശിക്കാനുള്ള അവസരം കിട്ടിയത്.ആ സമയത്ത് അവിടെ മൂന്ന് ചിമ്പാന്‍സികളും നൂറുകണക്കിനു അപൂര്‍‌വ്വ ഇനത്തിലുമുള്ള പക്ഷികളും ഉണ്ടായിരുന്നു.ഈ പക്ഷികളെ എല്ലാം തന്നെ ഈ രാജ്യത്തു നിന്നും ചിമ്പാന്‍സികളെ Republic of Congo എന്ന രാജ്യത്തു നിന്നുമാണ് ഈ ബിസ്സിനസ്സുകാരന്‍ കളക്റ്റ് ചെയ്തത്. ഒരു ചിമ്പാന്‍സിയെ 10000 ഡോളറിനാണ് ഇയാള്‍ കയറ്റുമതി ചെയ്യുന്നത്. അതായത് ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ഒരു ചിമ്പാന്‍സിയുടെ വില

ഇവയെ എല്ലാം ഒരു കെട്ടിടത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വാങ്ങുവാനുള്ള ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ വിമാന മാര്‍ഗം ഇവയെ കയറ്റി അയക്കുന്നു

ഈ കെട്ടിടത്തില്‍ അധികം വെളിച്ചം ഇല്ലാതിരുന്നതിനാല്‍ ഫ്ലാഷ് ഇട്ടു ഫോട്ടോ എടുക്കുക അല്ലാതെ വേറെ മാര്‍ഗം ഉണ്ടായിരുന്നില്ല. ഐ.എസ്.ഒ കൂട്ടി ഫ്ലാഷില്ലാതെ ശ്രമിച്ചുനോക്കിയെങ്കിലും വെളിച്ചം കുറവായതിനാല്‍ എല്ലാം ഷേക്ക് അബ്ദുള്ള ആയിട്ടാണ് കിട്ടിയത്. തല്‍ക്കാലം ഷമി

അപ്പോ പറഞ്ഞു വന്നത് ആര്‍ക്കെങ്കിലും 10000 ഡോളര്‍ കൊടുത്ത് ഇതിനെ വാങ്ങാല്‍ താല്പര്യം ഉണ്ടെങ്കില്‍ മടിച്ചു നില്‍ക്കാതെ കടന്നു വരൂ. പരിമിതമായ സ്റ്റോക്ക് മാത്രം

16 comments:

പൈങ്ങോടന്‍ said...

10000 ഡോളര്‍ കൊടുത്ത് ചിമ്പാന്‍സിയെ വാങ്ങാന്‍ താല്പര്യമുണ്ടോ?

മാണിക്യം said...

പൈങ്ങൂ ചിത്രത്തോടൊപ്പം ഈ ചെറുവിവരണം നന്നായി അതു കൊണ്ട് ഈ ചിത്രം കാണുമ്പോല്‍ അവിടെ [Republic of Congo ]എത്താത്തവര്‍ക്കും എന്താ ഏതാ എന്നു മനസ്സിലാകുന്നു.
ഒരു ചിമ്പാന്‍സികുഞ്ഞിന് ഇത്രയും വിലയോ?

സചിത്ര വിവരണം ഈ പോസ്റ്റിനെ വേറിട്ടു നിര്‍ത്തുന്നു ..
നല്ല ഒരു തുടക്കം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് ഒക്കെ ഈ ചുവട് പിന്‍ തുടരാം.
നല്ല കാല്‍ വെയ്പ്പ്
ആശംസകള്‍

ആദ്യ കമന്റ് ഇടാന്‍ എനിക്ക് യോഗമുണ്ടായീന്നു കരുതുന്നു.....

Manoj മനോജ് said...

10000മേയുള്ളൂ! അമേരിക്കയിലെ പരീക്ഷണശാലകളില്‍ എത്തുമ്പോള്‍ 25000ന് മുകളിലാകും. പക്ഷേ അമേരിക്കയില്‍ ഒരു ചിമ്പാന്‍സിക്ക് ദിവസേന കൊടുക്കേണ്ട നോക്ക് കൂലിയെ കുറിച്ച് കേട്ടാല്‍ പിന്നെയാരും അതിനെ വാങ്ങില്ല. അമേരിക്കയിലെ പരീക്ഷണശാലയില്‍ അങ്ങിനെ കഴിയുന്ന ചിമ്പാന്‍സി ഇവിടെ എത്തുന്നതിന് മുന്‍പ് അവിടെ കഴിയുന്ന അവസ്ഥ ഇത്ര ദയനീയമാണെന്നത് ആദ്യമായാണ് കാണുന്നത് (സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും) :(

ശ്രീ said...

ഒരെണ്ണത്തെ വാങ്ങിച്ചോണ്ട് വരാമായിരുന്നില്ലേ മാഷേ.
:)

ramanika said...

post ishtapettu!

കുഞ്ഞായി | kunjai said...

നമ്മന്റെ പൂര്‍വ്വികനല്ലേ 10000 മല്ല 100000 കൊടുത്തും ആളുകള്‍ വാങ്ങും.
നല്ല പടംസ് & വിവരണംസ്..

Areekkodan | അരീക്കോടന്‍ said...

ചിമ്പാന്‍സി ഇരുട്ടിലാണോ....?(അതോ ഞാന്‍ കണ്ണട വയ്ക്കാഞ്ഞിട്ടോ?)കാണാന്‍ പ്രയാസം

krish | കൃഷ് said...

ഇതെന്താ ആളെ പറ്റിക്ക്യാണോ എന്നാ കരുതിയത്‌.
പകൽ സമയമായത്തീ വെളിച്ചം കാരണം മോണിറ്ററിൽ ചിത്രമൊന്നും കാണാൻ പറ്റിയില്ലാ. പിന്നെ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കിയപ്പോഴല്ലേ പൈങ്ങുവിന്റെ നിറത്തിലുള്ള ഒരാളെ കണ്ടത്‌. ഒന്നൂല്ലെങ്കിലും ഒരു ടോർച്ചെങ്കിലും അടിച്ചുനോക്കാരുന്നില്ലേ.
:)

yetanother.softwarejunk said...

പൈങ്ങോടന്‍, ഒരു ഓഫ് ടോപ്പിക്ക്.

മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.

siva // ശിവ said...

താല്പര്യമില്ല...

Anil cheleri kumaran said...

great news...!

അനില്‍@ബ്ലോഗ് // anil said...

സത്യമായിട്ടും ഒന്നും കാണാനില്ല.
:)
ഇനി വല്ലയിടത്തും കയറ്റി ഒന്ന് വെളുപ്പിച്ചെടുത്ത് നോക്കട്ടെ.

ദീപക് രാജ്|Deepak Raj said...

എങ്ങനാ പൈങ്ങോടാ ഇതിനെ കാശുകൊടുത്ത് വാങ്ങുന്നത്...

Thamburu ..... said...

ഫോട്ടോ നന്നായിട്ടുണ്ട് ബട്ട്‌ ഈ കക്ഷിയെ എനിക്ക് വേണ്ട

hi said...

സ്വന്തം ബന്ധുക്കളെ വില്പനയ്ക്ക് വെക്കാന്‍ നാണം ഇല്ലേ ? നോക്കണ്ടാ.. ഞാന്‍ ഈ രാജ്യം വിട്ടു

കറിവേപ്പില said...

ഹും...ബീഹാറില്‍ പോയാല്‍ നല്ല കിളി കിളി പോലുള്ള കൊച്ചുങ്ങളെ കിട്ടും..
വേണേല്‍ ചിമ്പാന്‍സി അല്ല പട്ടിയോ പോത്തോ കഴുതയോ ഒക്കെ ആയി അവര്‍ നിന്ന് തരും..
നാളെ ഗുള്‍ഫിന്നു തിരിച്ചു ചെന്നാല്‍ അവരെ റോഡരുകില്‍ തെണ്ടാനിരുത്തി ജീവിച്ചു പോകാം..അഞ്ചു ലക്ഷത്തിനു 20 പേരെ വാങ്ങാം ബീഹാരിന്ന്..
ഒന്നും നടന്നില്ലേല്‍ അവരുടെ കിഡ്നിയും കണ്ണും ഒക്കെ വില്കാലോ..
പിന്നേം എന്ത് കാശ് ലാഭം..അപ്പൊ പിന്നെ ആരാ മോനെ ഈ ചിംബന്‍സിയെ വാങ്ങുന്നെ..ചിംബന്‍സിയുടെ കണ്ണിനും കിടനിക്കും വല്ല വിലയും ഉണ്ടോ ?
.........പരിമിതികള്‍ പരിഗണിച്ചാല്‍..പടം നന്നായീ

Blog Widget by LinkWithin