
വീട്ടിലേക്ക്
ഇവന്റെ ചേട്ടനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ദാ ഇവിടുണ്ട്
2008 നവംബര്‍ 28 ന് നടന്ന മിസ്സ് ഗിനിയ 2008 മത്സരവേദിയില്‍ നിന്നും ഒരു ചിത്രം. ഫോട്ടോഗ്രാഫി അനുവദനീയമല്ലാതിരുന്നതിനാല്‍ ആരും കാണാതെയാണ് ചിത്രങ്ങള്‍ എടുത്തത്. കൂടാതെ വേദിയില്‍ വേണ്ടത്ര ലൈറ്റ് ഇല്ലാതിരുന്നതും ചിത്രത്തിന്റെ ക്വാളിറ്റിയെ ബാധിച്ചിട്ടുണ്ട്. കൂടിയ ISO യില്‍ കൂടുതല്‍ നോയ്സ് എന്ന തത്വമാണ് എന്റെ ക്യാമറയുടേത്. അതുകൊണ്ടു തന്നെ ISO 200 ല്‍ കൂടുതല്‍ കൂട്ടാന്‍ സാധിച്ചില്ല. മിസ്സ് ഗിനി 2008 ആയി തിരഞ്ഞെടുക്കപ്പെട്ട ഫാത്തുമാത്ത ആന്‍ ന്റെ ചിത്രമ വളരെ ബ്ലര്‍ ആയാണു കിട്ടിയത്. അതുകൊണ്ട് ആ ചിത്രം ഇവിടെ അപ്ലോഡ് ചെയ്യുന്നില്ല. എങ്കിലും കാണണമെന്നുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്താല്‍ മിസ്സ് ഗിനി 2008 ന്റെ ചിത്രമുള്‍പ്പെടെയുള്ള ചില ചിത്രങ്ങള്‍കൂടി കാണാം . ക്വാളിറ്റി കുറവായിട്ടും ഈ ചിത്രം അപ്ലോഡ് ചെയ്യുന്നത് ഈ വികസ്വരരാജ്യത്തും ഇതുപോലുള്ള മത്സരങ്ങള്‍ നടക്കുന്നുണ്ട് എന്നറിയിക്കാന്‍ മാത്രം
ജാലകത്തിലെ വിരുന്നുകാരി.വിന്‍ഡോ ഗ്ലാസിലൂടെ എടുത്തതുകൊണ്ട് ചിത്രം ഷാര്പ്പല്ല. അടുത്ത വീട്ടുകാരന് അയാളുടെ വീടിന് മഞ്ഞ പെയിന്റ് അടിച്ചതുകൊണ്ട് നല്ലൊരു ബാക്ക്ഗ്രൌണ്ടും കിട്ടി :)