17 November 2008

സ്ഥലം വില്‍പ്പനയ്ക്ക്അപ്പേര്‍ച്ചര്‍ : 3.5
ഷട്ടര്‍ സ്പീഡ്: 1/100 സെക്കന്റ്
ഐ എസ് ഒ : 80
ഫോക്കല്‍ ലെങ്ത് : 72 എം എം

25 comments:

പൈങ്ങോടന്‍ said...

സ്ഥലം വില്‍പ്പനയ്ക്ക്
ഉടന്‍ കോണ്‍‌ടാക്റ്റ് ചെയ്യുക. നോ ബ്രോക്കേഴ്സ് പ്ലീസ് :)

പോങ്ങുമ്മൂടന്‍ said...

പൈങ്ങോടാ,

അവിടുത്തെ BEVCO-യ്ക്ക് സമീപം യഥേഷ്ടം തൂറാനും പെടുക്കാനും വാളു വച്ച് കിടക്കാനും പറ്റിയ ഒരു 4 സെന്റ് ഭൂമി നമുക്ക് വേണം. :)


നല്ല ഫോട്ടോ :)

മാറുന്ന മലയാളി said...

ഈ ചിത്രത്തെ കുറിച്ച് ഒരു വിവരണം കൂടി ആകാമായിരുന്നു

ശ്രീനാഥ്‌ | അഹം said...

is this using the ordinary cam?

well.... done then!

പൈങ്ങോടന്‍ said...

ഇതൊരു സാധാരണ ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം തന്നെയാണ് ശ്രീനാഥേ.Canon S5 IS ആണ് മോഡല്‍.കൈപ്പോഡ് (ട്രൈപ്പോഡില്ല) വെച്ച് എടുത്തതിനാല്‍ അത്ര പെര്‍ഫെക്റ്റ് അല്ല ചിത്രം. ഒപ്റ്റിക്കല്‍ സൂം കൂടുതല്‍ ഉള്ള ഏതൊരു ക്യാമറ ഉപയോഗിച്ചും ഇതു ചെയ്യാവുന്നതേയുള്ളൂ

smitha adharsh said...

അടിക്കുറിപ്പ് കലക്കി.

കാന്താരിക്കുട്ടി said...

ഇതു അമ്പിളിമാമന്‍ തന്നെ അല്ലേ..ആണെങ്കില്‍ ആറടി സ്ഥലം എനിക്കു വേണം..ബൂക്ക് ചെയ്തിരിക്കുന്നൂ ട്ടോ

johndaughter said...

ഹും ഉരുളക്കിഴങ്ങിന്റെ ഫോട്ടോ എടുത്ത് പറ്റിക്കുന്നോ? :)

കുഞ്ഞന്‍ said...

എനിക്കങ്ങു വിശ്വസിക്കാനെ പറ്റുന്നില്ല ഇത് അമ്പിളി മാമനാണെന്ന്..!

അവിടെ സ്ഥലം മേടിച്ച ഒരു ദുഫായി മലയാളിയെപ്പറ്റി മുമ്പ് ടിവി ചാനലില്‍ കാണിച്ചിരുന്നു.

ചാണക്യന്‍ said...

സെന്റിനെങ്ങനെയാ വില?

അനില്‍ശ്രീ said...

കമ്മീഷന്‍ അടിക്കാനുള്ള പരിപാടിയാണല്ലേ? ആഫ്രിക്ക മുഴുവന്‍ വിറ്റു കഴിഞ്ഞോ പൈങ്ങോടാ?

നല്ല പടം

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇതെന്തര് സൂം !! :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു സംശയം 12എക്സ് സൂം കൊണ്ട് ഇത്രയും വലുതായി കിട്ടുമോ? കൂടെ ടെലികണ്‍‌വേര്‍ട്ടര്‍ ലെന്‍സ് വല്ലതും ഉപയോഗിച്ചിരുന്നോ?

പാഞ്ചാലി :: Panchali said...
This comment has been removed by the author.
പാഞ്ചാലി :: Panchali said...
This comment has been removed by the author.
പാഞ്ചാലി :: Panchali said...

ഈ പഴത്തിന്റെ പേരെന്തെര്??

നന്ദകുമാര്‍ said...

ഡേയ്, ഗോള്‍ഫ് ബാളില്‍ ചെളി തേച്ച്, ക്ലോസപ്പ് മോഡില് ഫോട്ടോയെടുത്തിട്ട് ആളെ പറ്റിക്കുന്നോ?
ചുമ്മാ ;)

കുഞ്ഞന്‍ said...

ഇതു പടത്തിന്റെ പടമാണൊ..വിശ്വാസം വരുന്നില്ല മാഷെ..നേരത്തെ ഒരു കമന്റിട്ടിരുന്നു, ക്യാമറയെപ്പറ്റി ഒരു ചുക്കും എനിക്കറിയില്ലെന്നുള്ളതിനാല്‍ വീണ്ടും ചോദിക്കുന്നത്.

അപ്പു said...

ബൈജൂ,
ഇതിന്റെ എക്സിഫ് ഡേറ്റാ എവിടെനോക്കി എഴുതിയതാണ്? ഫയലിലോ? 101 എന്നൊരു ഷട്ടര്‍ സ്പീഡ് ശരിക്കും അതിലുണ്ടോ?

ഒരു കാര്യം പറയട്ടെ, ഫോക്കല്‍ ലെങ്ത് 71 എം.എം. എന്ന് എഴുതിയിട്ടുണ്ടല്ലോ. അതുകൊണ്ടല്ല ഈ ചിത്രം ഇങ്ങനെ കിട്ടിയത്. ഈ ക്യാമറയുടെ മാഗ്നീഫിക്കേഷന്‍ 12X ആയതുകൊണ്ടാണ്. ചിത്രം ക്രോപ്പ് ചെയ്തിരുന്നുവോ? എന്തായാലും നല്ല റിസല്‍ട്ട് തന്നെ. അഭിനന്ദനങ്ങള്‍!

പൈങ്ങോടന്‍ said...

കിച്ചു $ചിന്നു പറഞ്ഞത് ശരി തന്നെ.
12x സൂം ഉപയോഗിച്ചാല്‍ ഇത്ര വലുപ്പത്തില്‍ കിട്ടില്ല.അതുകൊണ്ട് കൂടുതല്‍ വലിപ്പം കിട്ടാന്‍ വേണ്ടി ഞാന്‍ ഡിജിറ്റല്‍ സൂം കൂടി ഉപയോഗിച്ചിരുന്നു.പക്ഷേ അങ്ങിനെ ചെയ്തതുകൊണ്ടാണ് ഇമേജ് ഷാര്‍പ്പ് അല്ലാതിരിക്കാന്‍ ഒരു പ്രധാന കാരണം.ഡിജിറ്റല്‍ സൂം ഉപയോഗിക്കാതെ ഞാന്‍ എടുത്ത ചന്ദ്രന്റെ ചില ചിത്രങ്ങള്‍ മുന്‍പ് പോസ്റ്റിയിട്ടുണ്ട്. അത് ഇവിടെ കാണാം

കുഞ്ഞന്‍സേ, ഇതു പടത്തിന്റെ പടമല്ല,നമ്മുടെ അമ്പിളിമാമന്റെ പടം നേരിട്ടുതന്നെ എടുത്തതാണ്. കൂടിയ സൂം ഉള്ള ക്യാമറ ഉണ്ടെങ്കില്‍ ഇതാര്‍ക്കും എടുക്കാവുന്നതേയുള്ളൂ

അപ്പൂ, ഷട്ടര്‍സ്പീഡ് 1/100 എന്നത് ചിത്രത്തിന്റെ പ്രോപ്പര്‍ട്ടിയില്‍ നോക്കി എഴുതിയതാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഈ ചിത്രം എടുത്തത്. അന്ന് നല്ല നിലാവുണ്ടായിരുന്നതുകൊണ്ട് വെളിച്ചം ആവശ്യത്തിനുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഷട്ടര്‍സ്പീഡ് 1/100 ല്‍ എടുക്കാന്‍ സാധിച്ചത്? ശരിയല്ലേ? ഇനി ഫോക്കല്‍ ലെങ്ത്തിന്റെ കാര്യവും ഞാന്‍ exif ഡാറ്റയില്‍ നോക്കി എഴുതിയതാണ്. എനിക്കിപ്പഴും കണ്‍ഫ്യൂഷന്‍ ഉള്ള ഒരു കാര്യാമാണ് ഫോക്കല്‍ ലെങ്ത് :) പിന്നെ ചിത്രം ക്രോപ്പ് ചെയ്തിരുന്നു.

അമ്പിളിമാമനെ പഴമെന്നോ...നമ്മുടെ ചാന്ദ്രയാന്‍ മിഷനു കണ്ണുവെക്കല്ല്ലേ
എല്ലാര്‍ക്കും നന്ദി

മുസാഫിര്‍ said...

വസൂരി പിടിച്ച മുഖം പോലെയുള്ള ഈ സാധനത്തിനേയാണ് കവികള്‍ ചിലരുടെ മുഖത്തോട് ഉപമിച്ചിരുന്നത്.ഫോട്ടോ കൊള്ളാം.ഇതില്‍ നിന്നും പ്രചോദനം കിട്ടിയ ബാക്കി ഫോട്ടോഗ്രാഫര്‍ പുലികളുടേയും പടങ്ങള്‍ പ്രതീക്ഷിക്കട്ടെ ?

നവരുചിയന്‍ said...

വെറുതെ ചന്ദ്രനില്‍ പേടകം അയച്ചു മണിസ് കളഞ്ഞു ..ഇവിടെ എങ്ങാനും നിന്നു ഇതു പോലെ പടം പിടിച്ചാല്‍ പോരായിരുന്നോ

പൈങ്ങോടന്‍ said...

ആയിരക്കണക്കിനാളുകള്‍ സ്ഥലം വേണം സ്ഥലം വേണം എന്നാവശ്യപ്പെട്ടിരിക്കുന്നതിനാല്‍ അപേക്ഷ തന്ന എല്ലാവര്‍ക്കും സ്ഥലം തരുവാന്‍ സാധിക്കില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.
നറുക്കെടുപ്പിലൂടെ അര്‍ഹരായ 15 പേരെ തിരഞ്ഞെടുത്ത് ചന്ദ്രനിലെ ജങ്ക്ഷനില്‍ തന്നെ 10 സെന്റ് സ്ഥലം വീതം ഉടന്‍ പതിച്ചു നല്‍കുന്നതാണ്

pts said...

സ്നേഹിത വെറുതെ പറഞു പറ്റിക്കല്ലെ.ഇവിടെ ഭൂമീല് ഒരിത്തിര് തുണ്ട് ഇപ്പൊ തരും ഇപ്പൊ തരൂന്ന് പറ്ഞിട്ട് കാലം കുറെയയി...ഇനിപ്പൊ...സങതി കിട്ടുവൊ?

അത്ക്കന്‍ said...

സ്ഥലം ഇച്ചിരി കിട്ടോ അവടെ..ഭൂമീല്‌ നിക്കക്കള്ളില്ലാണ്ടായി.
സൂപ്പറായീണ്ടിട്ടാ..

Blog Widget by LinkWithin