24 December 2009

ബോള്‍ഗാട്ടി പാലസ് Bolgatty Palace


ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ബോള്‍ഗാട്ടി പാലസ്. 1744-ല്‍ ഒരു ഡച്ച് വ്യാപാരിയാണ്‌ ഈ കൊട്ടാരം നിര്‍മ്മിച്ചത്. പിന്നീട് മനോഹരമായ പുല്‍ത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാന്‍ തുടങ്ങി. 1909-ല്‍ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ വസതിയായി ഈ കൊട്ടാരം. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമായി.
1976-ലാണ്‌ കെ.ടി.ഡി.സി. ഈ കൊട്ടാരം ഏറ്റെടുത്തത്. പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

9 comments:

പൈങ്ങോടന്‍ said...

ബോള്‍ഗാട്ടി പാലസ്..ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിചതില്‍‌വെച്ച് ഏറ്റവും പഴക്കമുള്ള കൊട്ടാരം

ശ്രീ said...

ഇതു വരെ പോകാനൊത്തിട്ടില്ല...

Micky Mathew said...

Nice

Unknown said...

15 വർഷത്തിന് മുൻപ് കണ്ടതാ. ഒരു പാട് നല്ല ഓർമ്മകളുണ്ടിവിടെ. വീണ്ടും കണ്ടപ്പൊ പഴയ ഓർമ്മകൾ എല്ലാം തിരിച്ച് വന്നുട്ടാ

താങ്ക്സ്

ഷെരീഫ് കൊട്ടാരക്കര said...

ഡച്ചുകാർ പണി കഴിപ്പിച്ചതാണെന്നു അറിഞ്ഞിരുന്നില്ല.ചരിത്രം പറഞ്ഞു തന്നതിനു നന്ദി.

the man to walk with said...

nall padam
ashamsakal

ഭൂതത്താന്‍ said...

മനോഹര കൊട്ടാരം ..ഫ്രെയിം സൂപ്പര്‍

വിഷ്ണു | Vishnu said...

ഇതു സിനിമേല്‍ ഒക്കെ കാണുന്ന കൊലപാതകം മാത്രം നടക്കുന്ന വീടല്ലേ?? അതെന്നാ കൊട്ടാരം ആയതു ??

കൊള്ളാം നല്ല ചിത്രം !!

Mohanam said...

പൂതുവത്സരാശംസകൾ

Blog Widget by LinkWithin