19 November 2009

ജിബ്രാള്‍ട്ടര്‍ കടലിടുക്ക് Strait of Gibraltar

അറ്റ്ലാന്റിക്ക് സമുദ്രത്തേയും മെഡിറേനിയന്‍ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ജിബ്രാള്‍ട്ടര്‍ ( Strait of Gibraltar). വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയോടും യൂറോപ്പിലെ സ്പെയിനോടും ചേര്‍ന്നു കിടക്കുന്ന ഈ കടലിടുക്കാണ് ലോകത്തിലെ രണ്ടു ഭൂഖണ്ഡങ്ങളായ ആഫ്രിക്കയേയും യൂറോപ്പിനേയും വേര്‍തിരിക്കുന്നത്.
വെറും 14.24 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ രണ്ടു വന്‍‌കരളും തമ്മില്‍ ഉള്ളത്. ( ഏറ്റവും ഇടുങ്ങിയ പോയിന്റില്‍ വരുമ്പോള്‍). ഈ രണ്ടു വന്‍‌കരളില്‍ നിന്നും ദിവസേന അങ്ങോട്ടും ഇങ്ങോട്ടും ബോട്ട് സര്‍വ്വീസുകളും ഉണ്ട്. കേവലും 35 മിനിറ്റ് കടലിലൂടെ യാത്ര ചെയ്താല്‍ ഒരു ഭൂഖണ്ഡത്തില്‍ നിന്നും മറ്റൊരു ഭൂഖണ്ഡത്തില്‍ എത്തിച്ചേരാം.

ബ്രസ‌ല്‍‌സില്‍ നിന്നും ആഫ്രിക്കയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ നിന്നും എടുത്ത ചിത്രം

21 comments:

പൈങ്ങോടന്‍ said...

രണ്ടു ഭൂഖണ്ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജിബ്രാള്‍ട്ടര്‍ കടലിടുക്കിന്റെ ചിത്രമാണ് ഈ പോസ്റ്റില്‍

Unknown said...

ഏരിയൽ ഷോട്ട് സൂപ്പർ. പ്ലെയിനിൽ നിന്നെടുത്തതാണോ?

Prasanth Iranikulam said...

പൈങ്ങോടാ,തിരിച്ചെത്തിയോ?

പൈങ്ങോടന്‍ said...

പുലീ, അതെ ഇത് പ്ലെയിനില്‍ നിന്നും എടുത്തതു തന്നെ
പ്രശാന്തേ, കഴിഞ്ഞ ആഴ്ച തിരിച്ചെത്തി

ശ്രീവല്ലഭന്‍. said...

:-)

ശ്രീ said...

ഹൊ! ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാന്‍ കഴിയുന്നത് തന്നെ ഭാഗ്യം...

nandakumar said...

വൌ‍ൗ‍ൗ‍ൗ‍ൗ
സൂപ്പര്‍. ഈ കാഴ്ചയും വിവരണവും ഗംഭീരം
(നീയൊക്കെ ഭാഗ്യവാനാടാ)

ശ്രീലാല്‍ said...

നല്ല പടം പൈങ്ങോടരേ..
ഇതിനിടയ്ക്ക് ഒരു വൈകുന്നേരം അവിടെ ഞാൻ ഫിഷിംഗിനു പോയപ്പൊ ആകാശത്തുനിന്നും ഒരു ഫ്ലാഷ് മിന്നുന്നത് കണ്ടു.. ജ്ജായിരുന്നു അല്ലെ പഹയാ..

aneeshans said...

nice click

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സൂപ്പര്‍. എത്ര മാത്രം വൈവിധ്യങ്ങള്‍ നിറഞ്ഞതാന്ന് ഓരോ ഭൂപ്രദേശവും എന്നോര്‍‍ത്ത് അത്ഭുതം കൊള്ളാനേ കഴിയൂ.

Ashly said...

great !!!

പാട്ടോളി, Paattoli said...

മനോഹരം....
ക്യാമറാ ഏതാണു?

ബിന്ദു കെ പി said...

സൂപ്പർ!!!

നാടകക്കാരന്‍ said...

kidilol kidilam
appothanalle ee jibralt ...ente nattil orulude irattapperanathu ippozhalle manasilayathu randu veettukare thammil adippikkalanu ayalude pani aroo arinjittapeeru thane

നിലാവ്‌ said...

2003ല്‍ ഞാനവിടെ പോയിട്ടുണ്ട്‌. പാതിരാക്ക് ബീറടിക്കണമെന്നുള്ള ഉള്‍വിളിയുണ്ടായതും കുന്നിന്റെ മുകളിലുള്ള HOTEL ല്‍ നിന്നും താഴേക്ക്‌ നടന്ന് അടയ്ക്കാന്‍ തുടങ്ങിയ ഒരു PUB ല്‍ നിന്നും രണ്ട്‌ ബീയര്‍ പാര്‍സല്‍ വാങ്ങി പുറത്തെ ബഞ്ചിലിരുന്നടിച്ചതും കറങ്ങി നടക്കുന്ന ചേച്ചിമാരോട് (നാട്ടിലെ കാലടി ദേവൂ, കമലാക്ഷി ടൈപ്പ് മൊതലുകള്‍) കുശലം പറഞ്ഞതും ഓര്‍ക്കുന്നു. AIRPORT ആണ് രസകരം. RUNWAY CROSSചെയ്ത്‌ ആണ് SPAIN ലെക്കുള്ള HIGHWAY പോകുന്നത്‌. FLIGHT വരുമ്പോഴും പോകുമ്പോഴും റോഡിലൂടെ ഇരുദിശയിലേക്കമുള്ള ഗതാഗതം നിര്‍ത്തുന്നു. ചിത്രത്തിലെ മധ്യഭാഗത്ത് കാണുന്ന വലിയ കുന്നിന്റെ വലത്ത് ഭാഗത്തായി RUNWAY യും അതിനെ CROSS ചെയ്യുന്ന HIGHWAY യും കാണാം.

പകല്‍കിനാവന്‍ | daYdreaMer said...

മനോഹരം പൈങ്ങോടകാ.. :)
ചുള്ളത്തികള്‍ കരഞ്ഞു പറഞ്ഞിട്ടും നീ ക്യാമെറ ഓഫ് ചെയ്തില്ല അല്ലെ..!

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
Appu Adyakshari said...

ബൈജൂ, നന്നായിട്ടുണ്ട് കേട്ടോ. പ്ലെയിനില്‍ നിന്ന് എടുക്കുന്ന ചിത്രങ്ങള്‍ സാധാരണ തെളിയാറില്ല. ഇവിടെ ആ പ്രശ്നവും കണ്ടില്ല.

ഭൂതത്താന്‍ said...

kollam

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

പാട്ടോളി, ഞാന്‍ ഉപയോഗിക്കുന്നത് Canon S5 IS ആണ്
നാടകക്കാരന്‍.. ഹ ഹ .ആ പേരിട്ടവനെ സമ്മതിച്ചിരിക്കുന്നു :)

കിടങ്ങൂരാന്‍...ഈ പുതിയ അറിവിനു നന്ദി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഫോര്‍വാഡ് മെയിലായി ഈ എയര്‍പോര്‍ട്ടിന്റെ ചിത്രങ്ങള്‍ ഉള്ള ഒരു മെയില്‍ കിട്ടിയിരുന്നു. നമ്മുടെ നാട്ടില്‍ ട്രെയില്‍ വരുമ്പോള്‍ ഗേറ്റ് അടക്കുന്നതുപോലെ പ്ലെയില്‍ ലാന്‍ഡ് ചെയ്യാന്‍ സമയം ഹൈ വെ അടച്ചിടുന്നത്. പക്ഷേ ആ എയര്‍പോര്‍ട്ട് ഉള്ള സ്ഥലം ഈ ചിത്രത്തില്‍ ഉണ്ടായിരുന്നെന്ന് ദാ ഞാന്‍ ഇപ്പോളാണ് അറിയുന്നത്. വളരെ നന്ദി

retheesh said...

Its a beautiful picture with a nice description.

.. and I have read somewhere that Istanbul could be the only capital city which spread over 2 continents!!! :-)

Blog Widget by LinkWithin