10 October 2009

പാവക്കൂത്ത് Puppetry

പാവകളെ ഉപയോഗിച്ച് കഥാഖ്യാനം ചെയ്യുന്ന സമ്പ്രദായമാണ്‌ പാവകളി. ഒന്നോ അതിലധികമോ കലാകാരന്‍‌മാര്‍ പാവകളെ കൈ കൊണ്ട് ചലിപ്പിച്ച് കഥ അവതരിപ്പിക്കുക എന്നതാണ്‌ ഇതിലെ രീതി. പാവക്കൂത്ത് എന്നും അറിയപ്പെടുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും പ്രചാരത്തിലുള്ള ഇത് 4000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇന്ത്യയിലാണ് ആരംഭിച്ചതെന്നു കരുതപ്പെടുന്നു. ലോകത്തിന്റെ പ്രാചീനമായ കലാരൂപമായ പാവകളിയില്‍ വ്യത്യസ്ത തരം പാവകളെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യകരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന നിര്‍ജ്ജീവ രൂപങ്ങളാണ്‌ പപ്പറ്റുകളുടെ നിര്‍വചനം. ജപ്പാനിലെ ബുണ്‍റാകുവും ജാവയിലെ റാഡ് പപ്പറ്റുകളും ആന്ധയിലെ തോലുബൊമ്മലുവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. കേരളത്തിലും തോല്പ്പാവക്കൂത്തിനു പ്രചാരമുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ

Disclaimer: ഷട്ടര്‍ സ്പീഡ് 1/8ല്‍ എടുത്തതുകാരണം ഒരു പാവ ബ്ലറിയിട്ടുണ്ട്.പിന്നെ ചിത്രത്തിന് കുറച്ച് ചരിവും ഉണ്ട്. ശരിയാക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ക്ഷമിക്കൂ

8 comments:

പൈങ്ങോടന്‍ said...

പാവക്കൂത്ത് അഥവാ പാവകളി

സാധാരണ പാവക്കൂത്തില്‍ അത് അവതിരിപ്പിക്കുന്ന കലാകാരന്മാരെ രംഗത്ത് കാണുക പതിവില്ല. എന്നാല്‍ ഇവിടെ ഈ കലാകരാനമാരും കഥയിയിലെ കഥാപാത്രങ്ങളായതിനല്‍ പാവകള്‍ക്കൊപ്പം ഇവരേയും കാണാം അരങ്ങത്ത്

ഹരീഷ് തൊടുപുഴ said...

പടം പോരാലോ പൈങ്ങൂസേ..

പാവക്കൂത്തിനേപറ്റിയുള്ള വിവരണങ്ങൾക്കു നന്ദി..

ആശംസകളോടെ..

കാവലാന്‍ said...

ഭഗവതിക്കാവുകളില്‍ കാണാറുള്ള തോല്പ്പാവക്കൂത്താണെന്നാ കരുതിയത്
പറ്റിച്ചു....ല്ലേ :(

ബൈജു (Baiju) said...

മാനത്തുരാത്രിയില്‍ പുള്ളിപ്പുലിക്കളി മായന്നൂര് കാവില് പാവക്കൂത്ത് ....

സ്ക്കൂളില്‍ പണ്ട് ചില കലാകാരന്മാര്‍ വന്ന് പാവകളി നടത്തിയതോര്‍ത്തു..നന്ദി

Seek My Face said...

പണ്ട് കണ്ടിട്ടുണ്ട്...നല്ല ചിത്രം ...ഒരു വെടിക്കുള്ളത് കൈയില്‍ ഉണ്ടല്ലേ...

Unknown said...

പൈങ്ങോടാ സംഭവം കൊള്ളാം... പക്ഷെ ഇത്തവണ പടം അത്ര പോര...

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

കുറേ ചിത്രങ്ങള്‍ എടുത്തിരുന്നു. ആകെ ഇതാണ് കുറച്ചെങ്കിലും ഷേക്ക് കുറവായി കിട്ടിയത്. സ്റ്റേജില്‍ വെളിച്ചം തീരെ കുറാവായിരുന്നു.അതാണു പറ്റിയത്

nandakumar said...

സ്റ്റേജിനെ പുറത്താക്കി പിണ്ഡം വെച്ചൊന്നു ക്രോപ്പിയിരുന്നെങ്കില്‍ സബ്ജക്റ്റീവ് ആയിരുന്നേനെ ചിത്രം, ശ്രദ്ധ ആ വിഷയത്തിലേക്ക് വന്നേനെ.
ചിത്രം കൂടുതല്‍ മെച്ചപ്പെടാതിരുന്നതിന്റെ ലിമിറ്റേഷന്‍സ് മനസ്സിലാക്കുന്നു/

Blog Widget by LinkWithin