പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ സെപ്തംബര്‍ 28നുണ്ടായ പട്ടാളവെടിവെപ്പില്‍
ഇരുനൂറില്‍ പരം ആളുകള്‍ കൊല്ലപ്പെടുകയും ആയിരകണക്കിനു ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
മുന്‍ പ്രസിഡന്റ് ലാന്സാനെ കോണ്ടെയുടെ മരണത്തെ തുടര്‍ന്ന് 2008 ഡിംസംബറില്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത ക്യാപറ്റന് ഡാഡിസ് മൂസ കമരക്കെതിരെ പ്രക്ഷോഭവുമായി തലസ്ഥാന മായ കൊണാക്രിയിലെ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് ചെയ്ത ഏകദശം 50000 പേരുടെ നേര്‍ക്ക് ഗിനിയന്‍ പട്ടാളം അതിക്രൂരമായി വെടിവെക്കുകയായിരുന്നു
2008 ഡിംസബറില്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ പട്ടാള ഭരണാധികാരിയായ ഡാഡിസ് മൂസ 2010 ല്‍ രാജ്യത്ത് ഇലക്ഷന് നടത്തുമെന്നും താന്‍ അതില്‍ ഒരു സ്ഥാനാര്‍ത്ഥിയാകില്ലെന്നും ജനങ്ങള്‍ക്ക് ഉറപ്പു കൊടുത്തിരുന്നു. എന്നാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഡാഡിസ് പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് പല സ്ഥലത്തും പ്രക്ഷോഭങ്ങളുണ്ടായി. അതിന്റെ ഭാഗമായാണ് ഇന്നലെ ജനങ്ങള്‍ സ്റ്റേഡിയത്തില്‍ ഒത്തു കൂടിയത്
ഇന്നലെ പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് അറിഞ്ഞ സര്‍ക്കാര്‍ ഇന്നലെ എല്ലാ സ്ഥാപങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. വെടിവെപ്പിലും കത്തികുത്തിലും തിക്കിലും തിരക്കിലും പെട്ടാണ് ഇത്രയും നിരപരാധികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദഹങ്ങള്‍ ലോറികളില്‍ കൊണ്ടുപോയി കടലില്‍ തള്ളിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്ത്രീകളെ സ്റ്റേഡിയത്തില്‍ വെച്ച് പരസ്യമായി ബലാത്സംഗം ചെയ്യുകയും വസ്ത്രാക്ഷേപം ചെയ്ത് പട്ടാളവാഹങ്ങളില് കടത്തികൊണ്ടുപോയതിനും ദൃക്സാക്ഷികള്‍ ഉണ്ട്.
ഇതുവരേയും ജനജീവിതം സാധരണനിലയിലായിട്ടില്ല. ഓഫീസുകളും കടകമ്പോളങ്ങളും ഇന്നും അടഞ്ഞുകിടന്നു. ഞാന്‍ തമാസിക്കുന്ന സ്ഥലത്തു നിന്നും രണ്ടുകിലോമീറ്റര്‍ മാത്രം ദൂരത്തുള്ള സ്റ്റേഡിയത്തിലാണ് ലോകത്തെ നടുക്കിയ ഈ ദുരന്തം അരങ്ങേറിയത്.
29 September 2009
27 September 2009
വരൂ ഓറഞ്ച് കഴിക്കാം
രണ്ട് A4 സൈസ് പേപ്പര്‍ ആണ് ബാക്ക്ഗ്രൌണ്ട്. ലൈറ്റിങ്ങിനുള്ള സെറ്റപ്പുകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് രണ്ടു പേപ്പറുകള്‍ ചേരുന്ന സ്ഥലം ചിത്രത്തില്‍ ഒരു സ്ഥലത്ത് കാണാമായിരുന്നു. അത് ക്രോപ്പ് ചെയ്ത് ഒഴിവാക്കി
അപ്പേര്‍ച്ചര്‍ : 5.6
ഷട്ടര്‍ സ്പീഡ് : 1 സെക്കന്റ്
ഐ എസ് ഒ : 80
ഫോക്കല്‍ ലെങ്ത് : 20 എം എം
എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ : +2
Labels:
ആഫ്രിക്ക,
ചിത്രങ്ങള്‍,
ഫോട്ടോസ്
21 September 2009
മൂന്ന് ജാലകങ്ങള്‍

മസാജ് പാര്‍ലര്‍ എന്ന പോസ്റ്റില്‍ കാണുന്ന അതേ വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തിന്റെ മുന്നിലുള്ള രണ്ടു തൂണുകള്‍ക്ക് പിന്നില്‍ നിന്നും എടുത്ത പടം
Labels:
ആഫ്രിക്ക,
ചിത്രങ്ങള്‍,
ഫോട്ടോസ്
12 September 2009
എന്റെ പുതിയ കാമുകി

Labels:
ആഫ്രിക്ക,
ചിത്രങ്ങള്‍,
ഫോട്ടോസ്,
മുഖചിത്രം
06 September 2009
01 September 2009
Subscribe to:
Posts (Atom)