
ഇന്ത്യയിലെ
ആദ്യത്തെ മുസ്ലീം പള്ളിയാണ്
ചേരമാന്‍ ജുമാ മസ്ജിദ് . ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം ആദ്യമായി ചെയ്യപ്പെട്ട പള്ളി. ഇതേ വകുപ്പില്‍ ലോകത്തെ രണ്ടാമത്തെ പള്ളിയും ഇതു തന്നെ. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പറമ്പില്‍ സ്ഥിതി ചെയ്യുന്നു. ഇന്ത്യന്‍ രാഷ്ട്രപതി ഈയിടെ ഇവിടം സന്ദര്‍ശിച്ചിരുന്നു. അറബി സന്ന്യസിവര്യനായ മാലിക് ഇബ്നു ദിനാര്‍ ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവിടെ നോക്കുക
ഇനി ഒരു സന്തോഷം നിങ്ങളുമായി പങ്കുവെക്കട്ടെ
പൂരം എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ആറാട്ടുപുഴ പൂരത്തിന്റെ ചിത്രം പിറവി എന്ന മാഗസിന്റെ കവര്‍ ചിത്രമായി ഈ മാസം പബ്ലിഷ് ചെയ്ത വിവരം ഞാന്‍ സന്തോഷത്തോടെ അറിയിക്കട്ടെ. എല്ല ബ്ലോഗേഴ്സിന്റേയും പ്രോത്സാഹനങ്ങള്‍ക്കും വിമര്ശങ്ങള്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി