23 July 2008

ലോകത്തിലെ ഏറ്റവും ചെറിയ പെട്രോള്‍ സ്റ്റേഷന്‍

ഇതാ ലോകത്തിലെ ഏറ്റവും ചെറിയ പെട്രോള്‍ സ്റ്റേഷന്‍!!!ഇവിടെ ഇതുപോലുള്ള നൂറുകണക്കിന് സ്റ്റേഷനുകള്‍ കാണാന്‍ സാധിക്കും.ടാക്സി സര്‍വ്വീസ് നടത്തുന്നവര്‍ക്കാണ് ഇതു കൂടുതല്‍ ഉപകാ‍രപ്രദം. കൂടുതല്‍ ടാക്സികളും കൊല്ലങ്ങളോളം പഴക്കമുള്ളതാണ്. വണ്ടികള്‍ക്ക് പെട്രോള്‍ടാങ്കൊന്നുമുണ്ടാവില്ല. അതിനുപകരം ഒരു പ്ലാസ്റ്റിക്കിന്റെ ജഗ് ആയിരിക്കും!!!. പെട്രോള്‍ തീര്‍ന്നാല്‍ ഈ മിനി സ്റ്റേഷനില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങി ജഗ്ഗിലൊഴിച്ച് യാത്ര തുടരും!!!

17 comments:

പൈങ്ങോടന്‍ said...

ലോകത്തിലെ ഏറ്റവും ചെറിയ പെട്രോള്‍ സ്റ്റേഷന്‍ കാണണ്ടേ?

കണ്ണൂരാന്‍ - KANNURAN said...

പുതിയ അറിവ്, നന്ദി.

മൂര്‍ത്തി said...

ഞാന്‍ ഒരു നാനോ ടെക്നോളജി കാണാന്‍ വന്നതായിരുന്നു..ഹഹ

Sherlock said...

ഇത് ഹണിബീ അല്ലേന്ന്..ജ്ജ് ബെറുതെ നൊണ പറയണ്ടാ..:)

Unknown said...

നിങ്ങള് മനുഷ്യനെ പറ്റിക്കുവാ ഇത് ഏതാണ്ട് കുപ്പി(കള്ളേ)

ഹരിയണ്ണന്‍@Hariyannan said...

തമിഴ്‌നാട്ടിലെ റോഡരുകില്‍ സര്‍ബത്തുവിക്കാന്‍ വച്ചപോലുണ്ടല്ലോ പൈങ്ങൂ..!!

ഓ,ടോ:
ഈ മുഖം ഓര്‍മ്മയുണ്ടോടേ?!
:)

ശ്രീ said...

അതു കൊള്ളാം
:)

കുഞ്ഞന്‍ said...

മാഷെ..

ഈ സ്റ്റേഷനേക്കാല്‍ ചെറിയ പെട്രോള്‍ ബാങ്കാണ് സുപ്രന്‍..അതെ എന്റെ നാട്ടിലെ സുപ്രന്‍.. സുപ്രന്‍ മാത്രമല്ലെ.. അന്നമ്മ ചേച്ചി.. ഡിസല്‍ പപ്പന്‍ എന്നിവരുടെ വീട്ടിലും പിന്നെ വേലിക്കരികലും ഇതിനും ചെറിയ കുപ്പികളില്‍ വില്പന നടത്തുന്നുണ്ട്..പക്ഷെ ഇത്തിരി മണ്ണണ്ണയും കലര്‍ന്നിട്ടുണ്ടാകും അത് രഹസ്യമായ പരസ്യം..തിരിഞ്ഞുപോയൊ.പരസ്യമായ രഹസ്യം..!

എന്നാലും ആളെപറ്റിക്കും തലവാചകം.

നാടന്‍ said...

ഹോളിക്ക്‌ മുഖത്ത്‌ പൂശാന്‍ കളര്‍ കലക്കി വച്ചതുപോലുണ്ട്‌

krish | കൃഷ് said...

ആസ്സാമിലെ ചെറിയ കവലകളിലും ഹൈവേക്കരികിലും പെട്ടിക്കടകള്‍ക്ക് മുന്‍പില്‍ ബോര്‍ഡ് വെച്ചിട്ടുണ്ടാകും. ‘ഇവിടെ പെട്രോള്‍/ഡീസല്‍ ലഭിക്കും’ എന്ന്. കാനുകളിലും ഡ്രമ്മിലും മറ്റും ശേഖരിച്ച് റീട്ടെയില്‍ വിപണനമാണ് നടത്തുന്നത്.
എന്തിന്, ആര്‍മി വാഹനങ്ങള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലെ ചെറിയ ചായക്കടകളില്‍ ഡീസല്‍ യഥേഷ്ടം വിലകുറച്ച് കിട്ടുമല്ലോ. അത് പരസ്യമായ രഹസ്യം.

nandakumar said...

അഞ്ചാറു കുപ്പീല് കളറ് കലക്കി പീഞ്ഞപ്പെട്ടീല് വെച്ച് ഫോട്ടൊയെടുത്തിട്ട് ‘ലോകത്തിലെ ഏറ്റവും ചെറിയ പെട്രോള്‍ സ്റ്റേഷന്‍‘ ത്രേ. എന്തു നൊണയും പറഞ്ഞാ ബൂലോകത്തെ ആള്‍ക്കാര് വിശ്വസിക്കും ന്നു വെച്ചു അല്ലേഡാ?? പണ്ടു പൈങ്ങോട്ടില് നടത്തീരുന്ന ആ തട്ടിപ്പു വെട്ടിപ്പു പരിപാടികളൊന്നും ഇപ്പളും നിര്‍ത്തീട്ടില്ല ല്ലേ?? വീട്ടീല്‍ പറയെട്ടഡാ..

pts said...

വളരെ രസകരമായിരിക്കുന്നു!ബ്ലൊഗിലെ മറ്റു ചിത്രങളും ഗംഭീരമായി എന്നറിയിക്കട്ടെ

പൈങ്ങോടന്‍ said...

സ്റ്റേഷന്‍ കണ്ടവര്‍ക്കും കമന്റടിച്ചവര്‍ക്കും ഓരോ കുപ്പി പെട്രോള്‍ സൌജന്യം
എടാ പാരാലാലേ തന്നെയിതുവരെ ആരും തല്ലിക്കൊന്നില്ലേ :)

DD said...

nice photos......

മാണിക്യം said...

പൈങ്ങു പഷ്ട്!
ഈ പെട്രോള്‍ എവിടെ ഒഴിക്കുമെന്നാ പറഞ്ഞേ?

poor-me/പാവം-ഞാന്‍ said...

ഇതു ലോകത്തിലെ എറ്റവും ചെറിയ പാറ എണ്ണ വില്പ്പന കേന്ദ്രമാണെങ്കില്‍ ഞാന്‍ ഷെക്സ്പിയറും എന്‍റ്റെ ബ്ളോഗായ മാഞാലിനീയം" വും " മാഞാലി-ഹല്‍വ " യും (www.manjaly-halwa.blogspot.com & www.manjalyneeyam.blogspot.com) ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ബ്ളോഗുകളൂമാണ്.

ദീപക് രാജ്|Deepak Raj said...

ചിരിക്കാതിരിക്കാന്‍ ഒക്കുമോ...

Blog Widget by LinkWithin