20 June 2012

കൂട്ടിയെഴുന്നെള്ളിപ്പ്

ആറാട്ടുപുഴപൂരം നാളിൽ അർദ്ധരരത്രി ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിലെത്തുന്നു. തൃപ്രയാർ തേവരെ മദ്ധ്യസ്ഥാനത്ത് നിർത്തി വശങ്ങളിലായി ആനപ്പുറത്ത് 23 ദേവകളേയും അണിനിരത്തപ്പെടുന്നു. ഊരകത്തമ്മ തിരുവടികൾ വലതു ഭാഗത്തായും ചേർപ്പിൽ ഭഗവതി ഇടതുഭാഗത്തായും വരുന്നു. മറ്റു തിടമ്പുകളെല്ലാം പാർശവങ്ങളിലായി അണിനിരക്കുന്നു. വൈകുണ്ഠത്തിൽ അനന്തശായിയായ സാക്ഷാൽ മഹാവിഷ്ണു ശ്രീ ഭഗവതിയോടും ഭൂമിദേവിയോടും വിരരജിക്കുകയാൺ എന്ന സങ്കല്പത്തോടെ പതിനനയിരക്കണക്കിനു ഭക്തർ തൊഴുത് പ്രദക്ഷിണം വയ്ക്കുന്നു. 101 ആനകളോളം ഉണ്ടായിരുന്ന ചടങ്ങിൽ നിന്ന് 50ഓളമായി ചുരുങ്ങിയിട്ടൂണ്ട്. 50 നുമേൽ ആനകളുടെ അകമ്പടിയോടെ മെല്ലെ മുന്നോട്ട് ആനയിക്കപ്പെടുന്ന ഈ ചടങ്ങ് സൂര്യൻ അടുത്ത ദിവസം ഉദിച്ചുയരുന്നതു വരെ തുടരുന്നു.

All rights reserved.
Do not reproduce without permission from pyngodan@gmail.com 

No comments:

Blog Widget by LinkWithin