
പാവകളെ ഉപയോഗിച്ച് കഥാഖ്യാനം ചെയ്യുന്ന സമ്പ്രദായമാണ്
പാവകളി. ഒന്നോ അതിലധികമോ കലാകാരന്മാര് പാവകളെ കൈ കൊണ്ട് ചലിപ്പിച്ച് കഥ അവതരിപ്പിക്കുക എന്നതാണ് ഇതിലെ രീതി. പാവക്കൂത്ത് എന്നും അറിയപ്പെടുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും പ്രചാരത്തിലുള്ള ഇത് 4000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇന്ത്യയിലാണ് ആരംഭിച്ചതെന്നു കരുതപ്പെടുന്നു. ലോകത്തിന്റെ പ്രാചീനമായ കലാരൂപമായ പാവകളിയില്‍ വ്യത്യസ്ത തരം പാവകളെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യകരങ്ങളാല് നിയന്ത്രിക്കപ്പെടുന്ന നിര്‍ജ്ജീവ രൂപങ്ങളാണ് പപ്പറ്റുകളുടെ നിര്‍വചനം. ജപ്പാനിലെ ബുണ്റാകുവും ജാവയിലെ റാഡ് പപ്പറ്റുകളും ആന്ധയിലെ തോലുബൊമ്മലുവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. കേരളത്തിലും തോല്പ്പാവക്കൂത്തിനു പ്രചാരമുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട്
വിക്കിപീഡിയDisclaimer: ഷട്ടര്‍ സ്പീഡ് 1/8ല്‍ എടുത്തതുകാരണം ഒരു പാവ ബ്ലറിയിട്ടുണ്ട്.പിന്നെ ചിത്രത്തിന് കുറച്ച് ചരിവും ഉണ്ട്. ശരിയാക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ക്ഷമിക്കൂ