25 December 2008

ഗിനിയില്‍ അധികാര അട്ടിമറി

പ്രസിന്‍ഡന്റ് ലാന്‍സാനാ കോണ്ടേയുടെ മരണത്തെതുടര്‍ന്ന് പടിഞ്ഞാറെ ആഫിക്കന്‍ രാജ്യമായ ഗിനിയായില്‍ പട്ടാളം ഭരണം പിടിച്ചടക്കി
ഡിസംബര്‍ 22 നാണ് പ്രസിഡന്റ് ലാന്‍സാന കോണ്ടെ അന്തരിച്ചത്. നീണ്ട 24 വര്‍ഷക്കാലം ഈ രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന ഇദ്ദേഹം ഈ രാജ്യത്തെ കുട്ടിച്ചോറാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച മഹാനാണ്
തിങ്കളാഴ്ച കോണ്ടേയുടെ മരണത്തെതുടര്‍ന്ന് ഗവണ്‍‌മെന്റും ഭരണഘടനയും പിരിച്ചുവിട്ടതായി പട്ടാളം പ്രഖ്യാപിച്ചു. ചൊവാഴ്ചയും ബുധനാഴ്ചയും രാജ്യത്തെ കട കമ്പോളങ്ങളും പ്രധാന വ്യാപര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.ബാങ്കുകളും മറ്റു ഗവണ്‍‌മെന്റു ഓഫീസുകളും ഇന്ന് തുറന്നുപ്രവര്‍ത്തിക്കണമെന്ന് പട്ടാളം ആഹ്വാനം ചെയ്തതനുസരിച്ച് പൊതു അവധിയായിട്ടും ഇന്ന് ഓഫീസില്‍.
ഇന്നലെ എന്റെ അപ്പാര്‍ട്ട്മെന്റ് പരിസരത്ത് ഇവര്‍ പഴം വില്‍ക്കാന്‍ വന്നപ്പോള്‍ എടുത്ത ചിത്രം

7 comments:

പൈങ്ങോടന്‍ said...

Kaithamullu said...

പൈങ്ങോടാ,
നല്ല പടംസ്!
നമ്മുടെ നാട്ടിലെതില്‍ നിന്ന് വ്യത്യസ്തമാണൊ ടേസ്റ്റ്?

(ഇനി കുട്ടിച്ചോറാകാന്‍ ബാക്കിയുണ്ടോ വല്ലതും?)

Sherlock said...

പട്ടീടെ വാല്‍ പന്തീരാണ്ടു കൊല്ലാം കുഴലിലിട്ടാലും നീരില്ലല്ലോ...:) എവിടെ പോയാലും എന്താ കാര്യം? പഴേ പണിതന്നെ...

ഇതിന്റെ ടൈറ്റില്‍ “കുളക്കടവില്‍ നിന്ന് റോട്ടിലേക്ക്“ എന്നായിരുന്നു വേണ്ടിയിരുന്നത്”

ശ്രീനാഥ്‌ | അഹം said...

അതൊക്കെ ശരി, ആ പഴം ശരിക്കു പഴുക്കാത്തതാണോ... ന്നൊരു സംശയം?

:)

aneeshans said...

ഒരു പടം എന്ന നിലയില്‍ പോരാ, bad crop

Kichu $ Chinnu | കിച്ചു $ ചിന്നു said...

Blood Diamond കണ്ടിട്ടുണ്ടോ ? ലിയാനാര്‍ദൊ ദി കാപ്രിയൊയുടെ... it portrays africa's political/social state. a nice one .

പൈങ്ങോടന്‍ said...

കൈതമുള്ളേ, ടേസ്റ്റൊക്കെ ഒരുപോലെ തന്നെ.

ജോണിന്റെ മോളേ, നിനക്കുള്ളത് നാട്ടില്‍ വന്നിട്ടു തരാം
ശ്രീനാഥ്, പഴം നല്ലോണം പഴുത്തതുതന്നെയാ :)

അനീഷേ,ചിത്രത്തില്‍ ഉള്ളവരറിയാതെ
എന്റെ ജനാലയില്‍ കൂടി എടുത്ത ചിത്രമാണ്.
പെട്ടെന്ന് എടുത്തതുകൊണ്ട് വേണ്ടരീതിയില്‍ ഫോക്കസ് ചെയ്യാനും സാധിച്ചില്ല

കിച്ചു, ആ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. ആ കഥ നടക്കുന്ന സിയറ ലിയോണ്‍ എന്ന രാജ്യത്ത് ഞാന്‍ കുറച്ചു ദിവസം താമസിച്ചിട്ടുമുണ്ട്. അവിടത്തെ എയര്‍പോര്‍ട്ടില്‍ നിന്നും ടൌണിലേക്ക് വരണമെങ്കില്‍ കടലിലൂടെ ഏകദേശം 1 മണിക്കൂറോളം ബോട്ടില്‍ സഞ്ചരിക്കണം. അതുകൊണ്ട് എയര്‍പോര്‍ട്ട് മുതല്‍ ടൌണ്‍ വരെ ഒരു പാലം സൌജന്യമായി നിര്‍മ്മിച്ചുകൊടുക്കാമെന്ന് ജപ്പാന്‍ ഇവരോട് പറഞ്ഞെങ്കിലും ഇവര്‍ സമ്മതിച്ചില്ല. പാലം നിര്‍മ്മിക്കുമ്പോള്‍ കടലില്‍ നിന്നും കിട്ടാവുന്ന കോടിക്കണക്കിനു ഡോളര്‍ വില വരുന്ന ഡയമണ്ടുകള്‍ അടിച്ചുമാറ്റാം എന്നതായിരുന്നു ജപ്പാന്റെ ലക്ഷ്യം.

Blog Widget by LinkWithin