20 October 2008

ഇമ്മിണി വെല്ല്യ ഒന്ന്


പടിഞ്ഞാറേ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലെ 5000 ന്റെ കറന്‍സിയും ഒരു അമേരിക്കന്‍ ഡോളറുമാണ് ചിത്രത്തില്‍ കാണുന്നത്. ഒരു അമേരിക്കന്‍ ഡോളറും 5000 ഫ്രാങ്കും തമ്മില്‍ എന്തു ബന്ധം എന്നാണോ ആലോചിക്കുന്നത്? അമേരിക്കയുടെ ഈ ഒന്ന് ഒരു ഇമ്മിണി വെല്ല്യ ഒരൊന്നാണ്. അതായത് USD 1 = GNF 5100 ഇതാണ് ഇപ്പോഴത്തേ റേറ്റ്. കഴിഞ്ഞ വര്‍ഷം ഇത് 6700 വരെ എത്തിയിരുന്നു. എന്നുവെച്ചാല്‍ ഒരു ഡോളര്‍ കൊടുത്താല്‍ നിങ്ങള്‍ക്ക് 6700 ഗിനി ഫ്രാങ്ക് കിട്ടുമായിരുന്നു. ചുരുക്കത്തില്‍ കുറച്ചു ഡോളര്‍ മാറ്റിയാല്‍ നിങ്ങള്‍ക്കും ഒരു ലക്ഷാധിപതിയാവാം!!!
കറന്‍സിക്കു വിലയില്ലാത്തതുകൊണ്ടു തന്നെ ഒരു കെട്ട് കാശുകൊണ്ടുപോയാലേ എന്തെങ്കിലും വാങ്ങുവാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷം മാത്രമാണ് സെന്‍‌ട്രല്‍ ബാങ്ക് 10000 ന്റെ കറസി അച്ചടിക്കാന്‍ ആരംഭിച്ചത്. 50,100,500,1000,5000,10000 ഇവയാണ് ഇപ്പോള്‍ നിലവിലുള്ള കറന്‍സികള്‍.
ഇനി പറയൂ, ഈ ഒന്ന് ഒരു ഇമ്മിണി വെല്ല്യ ഒരൊന്നുതന്നെയല്ലേ


15 comments:

പൈങ്ങോടന്‍ said...

ഇമ്മിണി വെല്ല്യ ഒരൊന്ന്.
നിങ്ങള്‍ക്കും ലക്ഷാധിപതിയാവാം!!!

nandakumar said...

നിനക്ക് ‘ഒന്ന്’ കിട്ടാത്തിന്റെ കൊഴപ്പാ...ട്ടാ ഗ്ഗഡ്യേ..

സുല്‍ |Sul said...

ഇതുപോലെത്ര പിന്നെത്ര
-സുല്‍

തറവാടി said...

തുര്‍ക്കിയില്‍ ഹോട്ടലിന് പുറത്തുള്ള ചെറിയ കടയില്‍ നിന്നും സിഗററ്റ് വാങ്ങിയതിന് ശേഷം കയ്യിലുള്ള നോട്ട് കെട്ടില്‍ നിന്നും നിന്നും ഒന്ന് വലിച്ചെടുത്ത് കൊടുത്തു. ബാക്കിക്ക് വേണ്ടി ഞാന്‍ അയാളെ നോക്കിയപ്പോള്‍ കടക്കാരന്‍ എന്നെ അന്തം വിട്ട് നോക്കിയപ്പോള്‍ ബാക്കിയില്ലായിട്ടായിരിക്കും എന്ന് കരുതി ഞാന്‍ തിരിച്ചുപോരുകയും ചെയ്തു.

കുറച്ച് കഴിഞ്ഞപ്പോള്‍ റൂം ബോയ് വന്നുപറഞ്ഞു ഇരുപത് ഡോളര്‍ തുല്യമായ രൂപയാണ് ഞാന്‍ കടയില്‍ കൊടുത്തതെന്നും നോട്ടുകള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും. കയ്യിലെ നോട്ടുകളില്‍ ഓരോന്നും എടുത്ത് കാട്ടി ഡോളറിനുള്ള തുല്യത എനിക്ക് മനസ്സിലാക്കിത്തന്നു. എത്രയോ പൂജ്യങ്ങളുള്ള അവയെ തിരിച്ചറിയുക പ്രയാസം തന്നെയായിരുന്നു അതിനുശേഷം കടകളില്‍ നിന്നും സാധനം വാങ്ങിയാല്‍ കാല്‍കുലേറ്ററില്‍ എത്ര എന്ന് കാണിച്ച് പൂജ്യങ്ങള്‍ എണ്ണിനോക്കി തിട്ടപ്പെടുത്തിയാണ് കൊടുത്തിരുന്നത് :)

Appu Adyakshari said...

ആ രാജ്യത്ത് രൂപയ്ക്കു തുല്യമായ സംഗതി ഉണ്ടാവില്ല അല്ലേ? അതിനാലാണ് ഇത്ര വലിയ നോട്ട് വരുന്നത്. നൂറു രൂപ എന്നതിനു പകരം 10000 പൈസ എന്നെഴുതി നോട്ട് അടിച്ചതുപോലെ. തറവാടി എഴുതിയതുപോലെയാണ് ഗ്രീസിലും. ദ്രഹ്മ എന്നാണ് പണത്തിന്റെ പേര്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

1 ഡൊളറിന് = എത്ര ഇന്ത്യന്‍ റൂപീ എന്നു നോക്കീട്ടേ കാര്യള്ളൂ

ങ്ങക്ക് ഒന്നീന്റെ കുറവുണ്ട്

ദിലീപ് വിശ്വനാഥ് said...

ന്നാ‍ലും ആ പടം കലക്കി ട്ടാ...

മാണിക്യം said...

പൈങ്ങൂ ഇത്രയും
ബല്യാ മൊയലാളിയാന്ന്
ഇപ്പൊഴല്ലേ തിരിഞ്ഞേ !
ഇമ്മണിബല്യ ഒരൊന്നു തന്നേ !

ശ്രീ said...

നല്ല ഐഡിയ

സാജന്‍| SAJAN said...

പൈങ്ങോടന്‍, പടം നന്നായി ഒരിക്കല്‍ മനോരമയില്‍ വായിച്ചിരുന്നുന്നെന്ന് തോന്നുന്നു ഈ കറന്‍സിയെപറ്റിയുള്ള കഥ:)

Sherlock said...

Manikyechi vilichapole njanum vilikkatte "Moyalaleee" :)

nice picture..

Anonymous said...

ഇമ്മിണി ബല്യൊരൊന്ന്!!!

:)

- സന്ധ്യ !

ബഷീർ said...

ഇങ്ങിനെ പോയാല്‍ അധികകാലം വേണ്ടിവരില്ല. ഈ നില തിരിച്ചാവാന്‍ !

എന്നിട്ട്‌ വേണം ഒരു ചാക്ക്‌ ഡോളേള്‍സ്‌ വാങ്ങി വഞ്ചിയുണ്ടാക്കി മഴവെള്ളത്തിലിടാന്‍ :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇതൊ“രൊന്നൊന്നര” ഉണ്ടല്ലോ :)

എസ്.എസ്.സി said...

;)

Blog Widget by LinkWithin