29 May 2008

ഡുബ്രേക്കാ വെള്ളച്ചാട്ടം

ഗിനിയ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ കൊണാക്ക്രിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചുവെള്ളച്ചാട്ടമാണ് ഡുബ്രേക്കാ വാട്ടര്‍ഫാള്‍സ്. പ്രധാനറോഡില്‍ നിന്നും മണ്ണിട്ട റോഡിലൂടെ ഏതാണ്ട് മൂന്നുകിലോമീറ്ററോളം കാട്ടുപ്രദേശത്തുകൂടി സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചൂകൊണ്ട് ഭക്ഷണംകഴിക്കാന്‍ ഒരു ചെറിയ ഭക്ഷണശാലയും ഇതിനോട് ചേര്‍ന്നു തന്നെയുണ്ട്. കൂടാതെ അപകടം കൂടാതെ മുകളില്‍നിന്നും കുത്തനെപതിക്കുന്ന വെള്ളത്തിന്റെ ചോട്ടിലിരുന്ന് കുളിക്കാനും ഇവിടെ സാധിക്കും. നീന്തലറിയാവുന്നവര്‍ക്ക് വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള ഭാഗത്ത് നീന്താനും കഴിയും.

ഇതു കഴിഞ്ഞ മഴക്കാലത്തു ഒക്‌ടോബറില്‍ എടുത്ത ചിത്രം
ഇത് മഴയൊക്കെ മാറി നവം‌ബര്‍മാസത്തില്‍ എടുത്ത പടം

ഒരുവഴിക്ക് പോകല്ലേ..ഇതും കൂടി ഇരുന്നോട്ടെ


വെള്ളച്ചാട്ടത്തിനോടു ചേര്‍ന്നുള്ള ഭക്ഷണശാല


ആ പ്രദേശത്തുകണ്ട ഒരു വീട്. ഇവിടെ എല്ലാ വീടുകളും ഇതുപോലെ തന്നെ

ഇവന്‍ ആളുപുലിയാണുകെട്ടാ....ആ പാമ്പിന്റെ അടുത്തുനിക്കാനുള്ള ധൈര്യം പോലും എനിക്കില്ല..പോകുന്ന വഴിക്ക് കണ്ടതാ ഇവനെ

ഈ ഗെഡി എന്താ അവിടെ ചെയ്യുന്നേന്ന് അറിയില്ല. ഞങ്ങളെ കണ്ടപ്പോ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു

15 comments:

പൈങ്ങോടന്‍ said...

ആഫ്രിക്കയിലെ ഡുബ്രേക്ക എന്ന ചെറിയ വെള്ളച്ചാട്ടം കാണാന്‍പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍

ശ്രീ said...

എല്ലാ ചിത്രങ്ങളും കിടിലന്‍ തന്നെ മാഷേ...
ആ പാമ്പിനേം പിടിച്ചോണ്ടു നില്‍ക്കുന്ന പുലിക്കുട്ടിയെ സമ്മതിയ്ക്കണം.

അവസാ‍നത്തേത്, ആ ഗഡിയുടെ പറമ്പില്‍ കൂടി കടന്നു പോയതിന് അവന്‍ തെറി പറഞ്ഞതാണെന്ന് മനസ്സിലായില്ല, അല്ലേ?

കുഞ്ഞന്‍ said...

ഞാനാദ്യം വായിച്ചത് ഡ്രാക്കുള വെള്ളച്ചാട്ടമെന്നായിരുന്നു.

ആ ആറാമത്തെ പടം ഒരു കൈയ്യില്‍ ഈന്തപ്പഴക്കുലയും മറുകയ്യില്‍ പടവലങ്ങയുമാണെന്ന് കരുതിയത് പടവലങ്ങ പാമ്പിനെപ്പോലെയിരിക്കുന്നുവെന്ന് മനസ്സില്‍ തോന്നിയിരുന്നു എന്നാല്‍ അടിക്കുറിപ്പ് വായിച്ചപ്പോഴാണ് സത്യം മനസ്സിലായത്.

പടങ്ങളെല്ലാം കണ്ണിനും മനസ്സിനും കുളിരേകുന്നു പാമ്പിന്റെ പടമൊഴിച്ച്.

Typist | എഴുത്തുകാരി said...

ഒരു കയ്യില്‍ പാമ്പും ഒരു കയ്യില്‍ പഴങ്ങളും. കൊള്ളാം.പയ്യന്‍സിനെ സമ്മതിക്കണം, ആളൊരെ കുട്ടിപ്പുലി തന്നെയാ.

ഗുരുജി said...

സൂപ്പര്‍ പടംസ്.
വളരെ നല്ല പോസ്റ്റ്...
അത്തരം വീടുകള്‍ കേരളത്തിലുമുണ്ടായിരുന്നു...ഇപ്പോഴുമുണ്ട്....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാമ്പിനെപ്പിടിച്ച് പുലിക്കുട്ടി കൊള്ളല്ലോ

വെള്ളച്ചാട്ടഫോടോ ഉഗ്രനായി

Sherlock said...

ആ പാമ്പിനേം പിടിച്ച് നിക്കണ ചെക്കന്റെ മറ്റേ കയ്യില്‍ എന്തോന്നാ? ചെറുപഴമാണോ?

ഓ ടോ: ഞാന്‍ പറയണമെന്നു വച്ചത് ശ്രീ കേറി പറഞ്ഞു :(

yousufpa said...

ഹായ്...കല്‍ക്കീട്ട്‌ണ്ട് കെട്ട...

മലമൂട്ടില്‍ മത്തായി said...

വളരെ നല്ല പടങ്ങള്‍. ഇനിയും പോസ്റ്റ് ചെയ്യൂ.

വേണു venu said...

നല്ല പടങ്ങള്‍‍. അതൊരു കുഞ്ഞു മലമ്പാമ്പാണെന്നു തോന്നുന്നു. കടിക്കില്ലായിരിക്കും.:)

ബഷീർ said...

പൈങ്ങോടാ..

ഡുബ്രേക്കാ എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയുമോ ?

ചിത്രങ്ങളെല്ലാം കലക്കി..

ആ പയ്യന്റെ തെറി കേട്ടിട്ടായാലും ഈ പടങ്ങളൊക്കെ എടുത്തതില്‍ അഭിനന്ദനം അറിയിക്കുന്നു.

ശ്രീ... പയ്യന്‍ പറഞ്ഞത്‌ .. ഇനി ഈ ഭാഗത്തെങ്ങാന്‍ കണ്ടാല്‍ നിന്റെ ഡുബ്രേക്കാ ഞാന്‍ കലക്കും എന്നല്ലേ..

ശ്രീ said...

പൈങ്ങോടന്‍ മാഷേ... പറഞ്ഞതു പോലെ എന്താ ഈ ഡു... ശ്ശോ! ങാ, ഡുബ്രേക്കാ എന്നതിന്റെ അര്‍ത്ഥം?

ജിഹേഷ് ഭായിയുടേയും ബഷീര്‍ക്കയുടേയും കമന്റ്സ് ചിരിപ്പിച്ചു.
:)

പൈങ്ങോടന്‍ said...

ഡുബ്രേക്ക എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടം. അതുകൊണ്ട് ആ സ്ഥലത്തിന്റെ പേരിലാണ് ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത്.
ചിത്രങ്ങള്‍ കണ്ടവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും ഡാങ്ക്യൂ

Sureshkumar Punjhayil said...

Good work... Best Wishes...!

മാണിക്യം said...

ഡുബ്രേക്കാ വെള്ളച്ചാട്ടത്തെ
കുറിച്ചുള്ള ചെറുവിവരണവും
പടങ്ങളും വളരെ മികച്ചതായി,
അടികുറിപ്പികള്‍ ചിത്രത്തിനു
പൂര്‍‌ണ്ണത നല്‍കി.അതെപ്പൊഴും
പറയണമെന്ന് തോന്നി,
താങ്കളുടെ അടിക്കുറിപ്പുകള്‍ ജീവനുള്ളവയാണ്....

പിന്നെ ആ പാമ്പിനെ തൂക്കിപിടിക്കുന്നത്
ഓ! അതത്ര കര്യമല്ല്ല!!
ഞാന്‍ ആയിരുന്നു എങ്കില്‍ ........
... ആയിരുന്നു എങ്കില്‍
എന്നല്ലെ പറഞ്ഞുള്ളു
അതിന് ഇയാള്‍ എന്തിനാ
നോക്കി പേടിപ്പിക്കണേ?

Blog Widget by LinkWithin