ഒരു വെള്ളച്ചാട്ടം കാണാന്‍ പോകുന്ന വഴി എടുത്ത പടമാണിത്.കാറില്‍ നിന്ന് എടുത്ത പടമായതുകൊണ്ട് തെളിച്ചം കുറവാണ്. വണ്ടിയില്‍ നിന്ന് ഇറങ്ങി എടുക്കാന്‍ സമയം ഉണ്ടായിരുന്നില്ല. മെയിന്‍ റോഡില്‍ നിന്ന് കുറച്ചു ദൂരം ഒരു കാടിനുള്ളിലൂടെ, അത്ര വലിയ കാടൊന്നുമ്മല്ല, സഞ്ചരിച്ചു വേണം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താന്‍. ഈ പ്രദേശത്ത് താമസിക്കുന്നവരുടെ വസ്ത്രധാരണം ഏതാണ്ട് 50 കൊല്ലം മുമ്പ് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നതിന് തുല്യമാണ്
വീടിനടുത്തായുള്ള മരച്ചീനി കൃഷിയും ചിത്രത്തില്‍ കാണാം
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
18 comments:
ഒരു വെള്ളച്ചാട്ടം കാണാന്‍ പോകുന്ന വഴി എടുത്ത പടമാണിത്.കാറില്‍ നിന്ന് എടുത്ത പടമായതുകൊണ്ട് തെളിച്ചം കുറവാണ്. വണ്ടിയില്‍ നിന്ന് ഇറങ്ങി എടുക്കാന്‍ സമയം ഉണ്ടായിരുന്നില്ല.മെയിന്‍ റോഡില്‍ നിന്ന് കുറച്ചു ദൂരം ഒരു കാടിനുള്ളിലൂടെ, അത്ര വലിയ കാടൊന്നുമ്മല്ല, സഞ്ചരിച്ചു വേണം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താന്‍. ഈ പ്രദേശത്ത് താമസിക്കുന്നവരുടെ വസ്ത്രധാരണം ഏതാണ്ട് 50 കൊല്ലം നമ്മുടെ നാട്ടില്‍ മുമ്പ് ഉണ്ടായിരുന്നതിന് തുല്യമാണ്
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
കൊള്ളാം... നല്ല ചിത്രം.
ഓ.ടോ.
എന്നിട്ട് ആ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങളെന്തിയേ?
:(
മച്ചൂ പടം ഓപ്പനാകുന്നില്ലെടാ..:(
പൈങ്ങോടന്‍സ്
നന്നായിരിക്കുന്നു
നന്മകള് നേരുന്നു
പൈങ്ങ്സ് പടം കൊള്ളാം....വെള്ളച്ചാട്ടത്തിന്റെയും പിന്നെ നാട്ടുകാരുടെയും പടം ഇടുമല്ലോ :)
ആ പ്രയാസീന്റെ കണ്ണടിച്ചു പോയീന്നാ തോന്നണെ...ഫോട്ടോ ബ്ലോഗുകളില്‍ വരുന്ന ഒരു പടവും അങ്ങേര്‍ക്ക് കാണാന്‍ പറ്റുന്നില്ല..ഇത് ഒരു പ്രത്യേക തരം അസുഖമാണ്..ഫോട്ടോബ്ലോഗോമാനിയ..ഇതിനു ചികിത്സയില്ലാാ..
മരച്ചീനി കണ്ടു. മറുഭാഗത്തു നിക്കുന്ന മരം മാവല്ലല്ലോ?
ആ ഫോട്ടൊയില് തുളുമ്പുന്നു..
പ്രകൃതിരമണീയത.
മാഷേ, ആ വെള്ളച്ചാട്ടത്തിന്റെ പേരു പറയുന്നതില്‍ എന്തെങ്കിലും വിരോധം ഉണ്ടോ?
നല്ല ചിത്രം. ഇതൊക്കെ ഇപ്പോള്‍ കാണണമെങ്കില്‍ എതെങ്കിലും ഹോട്ടലിന്റെ വളപ്പില്‍ പോകണം.
നല്ല ചിത്രം..:)
പൈങ്ങോടന്‍സ് നന്നായിരിക്കുന്നു.. ഏതാ സ്ഥലം?
നല്ല ഫോട്ടോ. വെള്ളച്ചാട്ടമെവിടെ?
:(:(:( എടാ പഹയന്മാരെ ആരെങ്കിലും ഈ പടമൊന്നെടുത്തു പ്രയാസിക്കു അയച്ചു താടാ...:(
ങ്ഹെ! സത്യമായിട്ടും എനിക്കു ഫോട്ടൊബ്ലോഗൊമാനിയ പിടിച്ചാ... യെടെ ജിഹേഷെ നിന്റെ പോസ്റ്റീന്നു പടര്ന്നതാടാ...:(
മസായ് വര്‍ഗ്ഗത്തിന്റെ വീടാണോ പൈങ്ങോടാ? എന്തായാലും ഇറങ്ങി പടം പിടിക്കാഞ്ഞത് നന്നായി. അല്ലെങ്കില്‍ പിക്നിക് സിനിമയില്‍ കണ്ട പോലെ വല്ല മൂപ്പന്റെ മുന്നില്‍ കൊണ്ടുപോയ് കെട്ടിത്തൂക്കിയേനെ.
നല്ല ഫോട്ടോ.. അഭിനന്ദനങ്ങള്‍!
ശ്രീ , വെള്ളച്ചാട്ടത്തിന്റെ പടം ഒരു പോസ്റ്റാക്കി ഉടന്‍ ഇടാം
എന്താ പ്രയാസി, ജിഹേഷ് പറഞ്ഞതുപോലെ എന്തെങ്കിലും മാനിയ പിടിപെട്ടോ? ഫോട്ടോ അയച്ചു തരാന്‍ മെയില്‍ ഐഡിക്കായി ഞാന്‍ പ്രൊഫൈലില്‍ വന്നു നോക്കി. അവിടെ ഒരു കുന്തോം കൊടുത്തിട്ടില്ലല്ലോ..ഐഡി തരൂ അയച്ചു തരാം മച്ചൂ. അല്ലെങ്കില്‍ ദാ
ഇവിടെ
ഒന്നു ക്ലിക്കി നോക്കൂ
മന്‍സൂര്‍..നന്ദി
ജിഹേഷേ, നിനക്കു നാട്ടുകാരുടെ പടം വേണമല്ലേ..ഹ ഹ ഹ..
എഴുത്തുകാരീ, അതു മാവു തന്നെ. നമ്മുടെ നാട്ടിലേക്കാളും മാവ് ഇവിടെയുണ്ട്. നല്ല മധുരമുള്ള മാങ്ങയും
ഫ്രന്ഡേ, ഡാങ്ക്സ്
വാല്മീകി, പേരു പറയുന്നതിന് ഒരു കുഴപ്പവുമില്ലല്ലോ.. ഈ പടം റിപ്പബ്ലിക് ഓഫ് ഗിനിയ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ കൊണാക്ക്രി എന്ന പട്ടണത്തില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള ഡുബ്രേക്ക എന്ന വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും എടുത്തതാണ്
മയൂരേ. നന്ദി
മുക്കുവന് ചേട്ടാ, ദാ മുകളില്‍ പറഞ്ഞ സ്ഥലം തന്നെ
നിഷ്കളങ്കാ, വെള്ളച്ചാട്ടം ഒരു പോസ്റ്റായി പിന്നെ ഇടാം :)
മുരളി, ഇറങ്ങി പടം പിടിച്ചാല്‍ കുഴപ്പം ഒന്നുമില്ലെന്നാ തോന്നുന്നേ, ഒന്നു കൂടി അവിടെ പോയിട്ടു വേണം എല്ലാം ഒന്നു ശരിക്കും എടുക്കാന്‍. ഏത് വര്‍ഗമാണെന്ന് എനിക്കറിയില്ല :(
നല്ല ചിത്രം...
ആശംസകള്‍>..
Nalla foto. Avide mazha peythal kashtamanalle ?
ഇഷ്ടപ്പെട്ടു.
നന്നായിട്ടുണ്ട്....
കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Post a Comment