അഞ്ചല്‍പ്പെട്ടിയും അഞ്ചലോട്ടക്കാരനും നാട്ടകാരുടെ ഓര്‍മയില്‍ നിന്നും മാഞ്ഞെങ്കിലും ഇന്നും രാജപ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണു തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ച്ചിറ കരിങ്ങാച്ചിറയിലെ അഞ്ചല്‍പ്പെട്ടി. . അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കില്‍ തീര്‍ ത്ത അഞ്ചല്‍പ്പെട്ടിയാണു കരിങ്ങാച്ചിറയിലേത്. ഇതിനു മുകളിലായി തിരുവിതാംകൂറിന്‍റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്.
അഞ്ചല്‍പ്പെട്ടിയും പരിസര വും ഇപ്പോള്‍ കാടുകയറിക്കിടക്കു ന്നു. രാജഭരണത്തിന്‍റെ അപൂര്‍വം ചില ശേഷിപ്പുകളിലൊന്നായ അഞ്ചല്‍പ്പെട്ടി സംരക്ഷിക്കാന്‍ ഒരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല. അഞ്ചല്‍പ്പെട്ടിയും പരിസരവും സംരക്ഷിത സ്മാരകമാക്കണമെന്നു നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയൊന്നും ആയിട്ടില്ല.
അഞ്ചല്‍പ്പെട്ടിയുടെ പിറകിലായി കാണുന്നതാണ് പണ്ടത്തെ തിരുവിതാംകൂര്‍ പോലീസ് സ്റ്റേഷന്‍. കുറ്റവാളികലെ താമസിപ്പിച്ചിരുന്ന ഒരു ലോക്കപ്പും ഉണ്ട് ഈ പോലീസ് സ്റ്റേഷനില്‍
Subscribe to:
Post Comments (Atom)
11 comments:
കൊള്ളാം. മാഷെ അഞ്ചലോട്ടക്കാരന്‍, അഞ്ചല്പെട്ടി എന്നൊക്കെ പറഞ്ഞും വായിച്ചു കേട്ടുള്ള അറിവു മാത്രമേ ഉള്ളു.
ഇപ്പോ കണ്ടു....
ഈ ഫോട്ടോക്ക് വളരെ നന്ദി.
ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്ന് എടുത്തു കളയു...
കൊള്ളാം...
നന്നായിട്ടുണ്ട്....
കാലം മായ്ക്കുന്ന കാഴ്ചകള്‍!
കൊള്ളാം!
എടാ പുത്തഞ്ചിറയിലാണോ ഇത്?? ആംഗിള്‍ നന്നായിട്ടുണ്ട്.
(ബ്ലോഗര്‍ അഞ്ചല്‍ക്കാരനും ഈ അഞ്ചല്‍പ്പെട്ടിയുമായി വല്ല ബന്ധവും?? ങും?) :) :)
[ഈ വേര്‍ഡ് വെരി മാറ്റിയില്ലെങ്കില്‍ ഞാനിനീ ഈ ബ്ലോഗിലേക്ക് വരില്ല]
കരിങ്ങാച്ചിറ വഴി പോകുമ്പോൾ ഞാനിത് പലപ്രാവശ്യം കണ്ടിട്ടുണ്ട്.
കാടു കേറിക്കിടക്കുന്ന ഈ കെട്ടിടത്തിന്റെ ചരിത്രപ്രാധാന്യം ഒരിക്കൽ അമ്മാവനാണ് എനിക്ക് പറഞ്ഞുതന്നത്. ഇതിന്റെ ഫോട്ടൊ ബ്ലോഗിലിട്ടത് നന്നായി.
pai, ee saadhanam aadyamaayitta kaanunnathu..
മാഷേ കൊള്ളാം. ഈ പടം വിക്കിപ്പീഡിയേലിടുമോ? മലയാളികള്‍ വിക്കിപ്പീഡിയയെ സ്നേഹിക്കുന്നു എന്നൊരു പരിപാടി നടക്കുന്നു. http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81
വിക്കിപ്പീഡിയില്‍ ഈ ചിത്രം ഉള്‍പ്പെടുത്തുന്നതില്‍ സന്തോഷമേയുള്ളൂ. ഞാന്‍ വിക്കിയില്‍ ആക്റ്റീവ് അല്ല, രഞ്ജിത്തിന് ഈ ചിത്രം വിക്കിയില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പറ്റുമെങ്കില്‍ അറിയിക്കുക, ഫുള്‍ സൈസ് ചിത്രം ഞാന്‍ മെയില്‍ അയച്ചു തരാം.
എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെങ്കിലും താങ്കള്‍ തന്നെ താങ്കളുടെ പേരില്‍ ഇടുന്നതാണ് എനിക്കിഷ്ടം. ഇത്രയും ചരിത്രപ്രധാനമുള്ള ഒരു ചിത്രം അത് എടുത്തയാളുടെ പേരിലല്ലേ വരേണ്ടത്. ഇനി വിക്കിയില്‍ ചിത്രമിടാന്‍ എളുപ്പമാണ്. ഇവിടെ അംഗത്വം എടുക്കുക യൂസര്‍നെയിമുമം ഇമെയിലും പാസ്വേഡും മാത്രം മതി. അപ്ലോഡ് ചെയ്യാനായി അപ്ലോഡ് സൂത്രംഉപയോഗിക്കാം. സ്വന്തം സൃഷ്ടി എന്ന് തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ എന്ന സ്ഥലത്ത് {{Malayalam loves Wikimedia event}} ചേര്‍ത്ത് താങ്കള്‍ മലയാളികള്‍ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന ആഘോഷത്തില്‍ ചേരാം. cc-by-sa എന്ന അനുമതി പത്രം ഉപയോഗിക്കണം. അപലോഡ് അത്രയും എളുപ്പം. മലയാളികള്‍ക്കുവേണ്ടി താങ്കള്‍ ഇതു ചെയ്യുമല്ലോ? ഇനി ഞാന്‍ ചെയ്താല്‍ മതിയെങ്കില്‍ എനിക്ക് ഇമെയില്‍ അയക്കുക. ranjith.sajeev at gmail എന്നതാണ് എന്റെ വിലാസം. പക്ഷെ താങ്കള്‍ ഇത് cc-by-sa അനുമതിയില്‍ റിലീസ് ചെയ്യേണ്ടിവരും. അതിനായി ഈ പോസ്റ്റിന്റെ അവസാനം ഈ ചിത്രം cc-by-sa-3.0 അനുമതി പത്രം ഉപയോഗിക്കുന്നു എന്ന് ചേര്‍ത്താല്‍ മതി. എന്നാലും താങ്കള്‍ തന്നെ ഈ ചിത്രം വിക്കിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം വിഭാഗത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ താങ്കള്‍ക്കറിയാവുന്ന വിഷയങ്ങളെപ്പറ്റി എഴുതാനും കഴിയും. വിക്കിയില്‍ ചേരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്.
സസ്നേഹം
Post a Comment