22 January 2009

പാതിരാവായി നേരം

ഒരു ലോങ് എക്സ്പോഷര്‍ ഷോട്ട് എടുക്കണമെന്ന് വിചാരിച്ചിട്ട് കുറെ നാളായി. പക്ഷേ ട്രൈപോഡില്ലാത്തതുകാരണം അതു നടന്നില്ല, ട്രൈപോഡില്ലെങ്കിലെന്താ, ജനാലയുടെ ഭിത്തിയുണ്ടല്ലോ :) അങ്ങിനെ ഒരു ദിവസം പാതിരാത്രിയായപ്പോള്‍ ക്യാമറയുടെ ഷട്ടര്‍ ഒരു 15 സെക്കന്റ് തുറന്നുവെച്ചു. വെറും ഒരു പരീക്ഷണം മാത്രം. അറ്റ്ലാന്റിക്കിന്റെ ഓരത്തുകൂടിയുള്ള വിജനമായ വീഥി

എക്സിഫ്

അപ്പേര്‍ച്ചര്‍ : 3.5
എക്സ്പോഷര്‍ : 15 സെക്കന്റ്
ഫോക്കല്‍ ലെങ്ത് : 13 എം എം
ഐ.എസ്.ഒ : 80

16 comments:

പൈങ്ങോടന്‍ said...

ഒരു ലോങ് എക്സ്പോഷര്‍ ഷോട്ട് എടുക്കണമെന്ന് വിചാരിച്ചിട്ട് കുറെ നാളായി. പക്ഷേ ട്രൈപോഡില്ലാത്തതുകാരണം അതു നടന്നില്ല, ട്രൈപോഡില്ലെങ്കിലെന്താ, ജനാലയുടെ ഭിത്തിയുണ്ടല്ലോ :) അങ്ങിനെ ഒരു ദിവസം പാതിരാത്രിയായപ്പോള്‍ ക്യാമറയുടെ ഷട്ടര്‍ ഒരു 15 സെക്കന്റ് തുറന്നുവെച്ചു. വെറും ഒരു പരീക്ഷണം മാത്രം. അറ്റ്ലാന്റിക്കിന്റെ ഓരത്തുകൂടിയുള്ള വിജനമായ വീഥി

MMP said...

പടം നന്നയിരിക്കുന്നു.

ബിനോയ് said...

കൊള്ളാം. എങ്കിലും പതിവുപോലെയങ്ങട്.. :-)

മലയാ‍ളി said...

:)

ത്രിശ്ശൂക്കാരന്‍ said...

നല്ല ചിത്രം.

ആ APERTURE 3.5 ന്‍ പകരം 11,13,22 ഒക്കെ ആക്കി ഒന്ന് പരീക്ഷിച്ച് നോക്കരുതോ?

കൂട്ടുകാരന്‍ said...

ഒരു സ്ട്രീറ്റ് ലൈറ്റ് മാത്രം ഒന്ന് എടുക്കാൻ നോക്കരുതോ ..പൈ?? പകുതി ഇരുട്ടും ..പിന്നെ വെളിച്ചം വീശുന്ന വഴിയും...


ആ വ്യൂ അടിപൊളിയായിരിക്കും...

ശ്രീ said...

:)

നന്ദകുമാര്‍ said...

ചിത്രം കൊള്ളാമെന്നേ പറയാന്‍ പറ്റൂഡാ, വലിയ പ്രത്യേകത ഒന്നും തോന്നിയില്ല

പൈങ്ങോടന്‍ said...

എം.എം.പി, ശ്രീ...നന്ദി
ബിനോയ്,നന്ദകുമാര്‍, ഇതു ഞാന്‍ ആദ്യമായിട്ടെടുത്ത ലോങ് എക്സ്പോഷര്‍ ഷോട്ടെന്നതുകൊണ്ടു മാത്രം പോസ്റ്റിയതാ :)

ഡാ മലയാളി കസാക്കേ :)

തൃശ്ശൂര്‍ക്കാരാ, എന്റെ ക്യാമറയില്‍ [Canon S5 IS] അപ്പേര്‍ച്ചര്‍ 8 വരെയേ ഉള്ളൂ :(


ആ രീതിയില്‍ ഒന്നു ശ്രമിച്ചു നോക്കുന്നതാണ് കൂട്ടുകാരാ

ശ്രീനാഥ്‌ | അഹം said...

ഭലേ ഭേഷ്! അതിമനോഹരമായ ചിത്രം!

അഭിനന്ദനങള്‍, ഇനിയും ഇതുപോലത്തെ പോരട്ടേ... ഞങളെപ്പോലുള്ളവരും പഠിക്കട്ടെ... പഠിച്ചു വളരട്ടേ ന്നേയ്...

:)

Anonymous said...

നന്നായിരിക്കുന്നു.

lakshmy said...

എന്തൊരു ഭംഗിയാണെന്റീശ്വരാ!!
[ചിത്രത്തിന്റെ മനോഹാരിതയെ കുറിച്ചു പറയാനുള്ള വിവരമേ ഉള്ളു. ഈ ചിത്രം അതിമനോഹരം!]

ചെറിയനാടൻ said...

പൈങ്ങോടാ,

നിങ്ങളിതെവിടാപ്പാ, കണ്ടിട്ടു കാലമേറെയായല്ലോ?

പടം നന്നായിട്ടുണ്ട്... നന്ദൻ പറയുന്നതു കാര്യമാക്കേണ്ടാ... :)

ചങ്കരന്‍ said...

പതിനഞ്ചു സെക്കന്റിനു ഇത്ര ഭംഗി ആണെങ്കില്‍ ഒരു ഒന്നു രണ്ടു മിനിട്ടു തുറന്നു പിടിക്കാന്‍ മേലാര്‍ന്നോ?

ജയകൃഷ്ണന്‍ കാവാലം said...

നല്ല ചിത്രം. ഡെവലപ്പിംഗ് മാനുവല്‍ ആയിട്ടാണോ ചെയ്തത്?

ആശംസകള്‍

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

തൃശ്ശൂര്‍ക്കാരന്‍ പറഞ്ഞതുപോലെ ഞാന്‍ അപ്പേര്‍ച്ചര്‍ വാല്യൂ 8 ആക്കി ഒന്നുകൂടി എടുത്തുനോക്കി. വളരെ നല്ല റിസല്‍റ്റ് ആണ് കിട്ടിയത്. ആ വഴിവിളക്ക് ഒരു നക്ഷത്രരൂപത്തില്‍ കിട്ടി. ഐഡിയ പറഞ്ഞു തന്നതിനു തൃശ്ശൂര്‍ക്കാരനു നന്ദി

ചങ്കരന്‍, 2 മിനിറ്റ് ഷട്ടര്‍ തുറന്നുവെക്കാനുള്ള കപ്പാക്കിറ്റി എന്റെ ക്യാമറക്കില്ല :)

ജയകൃഷണന്‍, ഡെവലപിങ്ങ് എന്നതുകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല . ഇത് ഷട്ടര്‍ പ്രയോരിറ്റി മോഡിലാണ് എടുത്തത്

Blog Widget by LinkWithin