18 April 2008

പുലിവരുന്നേയ് പുലി

കുറച്ചു നാളായി ഈ പുലിത്തോലിന്റെ പടം ക്യാമറയില്‍ ആക്കണമെന്ന് വിചാരിക്കുന്നു. പക്ഷേ ഇവിടെ എന്തിന്റെയെങ്കിലും പടം എടുക്കണമെന്നുണ്ടെങ്കില്‍ അവര്‍ പണം ആവശ്യപ്പെടും. നമ്മളിതൊക്കെ ക്യാമറയിലാക്കി കാശുണ്ടാക്കുന്നു എന്നാണ് ഇവിടെയുള്ളവരുടെ ധാരണ.അതുകൊണ്ടാണ് ഇവര്‍ പണം ആവശ്യപ്പെടുന്നതും. കമയണ്‍ എന്നുപേരുള്ള ഒരു സ്റ്റാര്‍ ഹോട്ടലിന്റെ മുന്നില്‍ വില്‍ക്കുവാന്‍ വെച്ചിരിക്കുന്ന പുലിത്തോലുകളാണിവ. ഹോട്ടലിന്റെപരിസരത്തായതുകൊണ്ട് അനവധി യൂറോപ്യന്‍സും മറ്റു വിദേശികളും ഇതെല്ലാം വാങ്ങുകയും ചെയ്യും.അങ്ങിനെ ഈ പുലിത്തോലിന്റെ പടം പിടിക്കാന്‍ ഞാന്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഒരു ആറുമണിയായപ്പോള്‍ ഈ കച്ചവടക്കാരുടെ അടുത്തെത്തി

"ബോണ്‍സ്വാര്‍ മൊനാമി "
"ബോണ്‍സ്വാര്‍"“ സവാ ? “
“ ഉയി സവാ..”

"ചേട്ടാ, ഈ പുലിത്തോലൊക്കെ ഒറിജിനല്‍ തന്നെയാണോ? അതോ കുന്നംകുളം മോഡല്‍ ആണോ?"
" ഗെഡ്യേ, ഇത് നല്ല അസ്സല്‍ ഒറിജിനലാട്ടാ..ഇത് നമ്മുടെ അപ്പനപ്പൂപ്പന്മാരായിട്ട് തൊടങ്ങ്യ കച്ചോടാ...നല്ല പത്തരമാറ്റ് തെളക്കൊള്ള തോലേ ഞങ്ങളു വിക്കൂ..ദേ ഈ തോലുമേക്ക് നോക്ക്യേ,,കണ്ടില്ലെ അവന്റെ നഖങ്ങള്‍ "
"നഖൊക്കെ കണ്ടു..ഇതൊക്കെ ഇതില്‍ തുന്നിച്ചേര്‍ത്തതാണാവൊ..""എന്റിഷ്ടാ, നീ വിശ്വാസല്ലെങ്കീ വാങ്ങണ്ടട്ടാ. ഇമ്മക്ക് നല്ല അസ്സല്‍ യൂറോപ്യന്‍ കസ്റ്റമേഴ്സ് ഉണ്ട്..അവരാകുമ്പോ ചോദിക്കണ കാശും തന്നോളും"
" വിശ്വാസക്കുറവോണ്ടല്ലടേയ് മച്ചൂ..അപ്പോ പറ..യെന്തു വേണം ഈ തോലിന്?"
" ദാ ഇതു കണ്ടോ, ഇതേ, അഞ്ചാറുവയസ്സുള്ള ഒരു പുപ്പുലീടെ തോലാ...ഒരു മൂന്നര മില്ല്യണ്‍ തന്നാ മതി"
" മൂന്നര മില്ല്യണോ? ഏയ്..അതു വളരെ കൂടുതലാ"
" യെന്നാ നീ എന്തു തരും?"
" അതേ, പുലിച്ചേട്ടാ, എനിക്കീ പുലിത്തോലിന്റെ വിലയൊന്നും അറിഞ്ഞൂടാ...പിന്നെ ഇത് എന്റെ ഒരു സുഹൃത്തിനുവേണ്ടിയാ..അവന് പുലിത്തോലിന്റെ ബിസിനസ്സാ..ഇന്ത്യേല്...ഞനൊരു കാര്യം ചെയ്യാം. ഇതിന്റെ കുറച്ചു ഫോട്ടോസ് എടുത്ത് അവനയച്ചുകൊടുക്കാം. അവനാവുമ്പോ ഒറിജിനലേത്, ഡ്യൂപ്ലിയേതെന്നൊക്കെ അറിയാനുംപറ്റും.പിന്നെ കാശിന്റെ കാര്യം അവനോട് ചോദിച്ചിട്ട് പറയേം ചെയ്യാം. എന്താ?"
"എന്നാ അങ്ങിനെ ചെയ്യ്...ദാ ഈ തോലിന്റെയൊക്കെ ഫോട്ടോയെടുത്തോ. ആ നഖത്തിന്റെ ഫോട്ടോയും കൂടി എടുത്തോ.അതുകാണുമ്പോ മനസ്സിലായിക്കോളും ഇതു നല്ല ഒറിജിനലാന്ന്.ഡാ ചെക്കാ, നീയാ പുലിത്തോലഴിച്ച് ഒന്നു പടം പിടിക്കാവുന്ന പരുവത്തില്‍ ഒന്നു പിടിച്ചുകൊടുത്തേ“
“മേഴ്സി അണ്ണാ..”
ക്ലിക്ക്...ക്ലിക്ക്...ക്ലിക്ക്
ഇനീയീ ഭാഗത്തേക്കില്ലാ..ഹാവൂ..





ദാ അവന്റെ ഒരു ക്ലോസപ്പ്. പടം എടുത്തപ്പോ ഇത്തിരി ചരിഞ്ഞുപോയി
കെടക്കണ കെടപ്പ് കണ്ടാ...
വമ്പിച്ച ആദായ വില്‍പ്പന..വരുവിന്‍ വാങ്ങുവിന്‍


ഈ നഖംകൊണ്ടൊരു മാന്തു കിട്ടിയാല്‍...എന്റമ്മോ







19 comments:

പൈങ്ങോടന്‍ said...

പുലിത്തോലുവേണോ പുലിത്തോലേയ്..വമ്പിച്ച ആദായ വില്‍പ്പന..അഞ്ചുപുലിത്തോല്‍ വാങ്ങുന്നോര്‍ക്ക് ഒരു മാനിന്റെ കൊമ്പ് തികച്ചും സൌജന്യം.ഈ സൌജന്യം സ്‌റ്റോക്ക് തീരുന്നതുവരെ മാത്രം.

നിലാവര്‍ നിസ said...

പാവം.. സങ്കടമാവണൂ....

ശ്രീ said...

പൈങ്ങോടന്‍ മാഷേ...
അഞ്ചു പുലിത്തോല്‍ ഞാന്‍ വാങ്ങാം. ആ മാനിന്റെ കൊമ്പ് ഇങ്ങെടുത്തു വച്ചോ...
:)

(കിടിലന്‍ പടങ്ങള്‍... ഹോ, അവന്‍ പടമാകും മുന്‍പ് ശരിയ്ക്കും പുലിയായിരുന്നല്ലേ?)

nandakumar said...

പുലിത്തോലിന്റെ പടമെടുത്ത നീയാണ് ശരിക്കും പുലി. എന്നാലും നിലാവര്‍ പറഞ്ഞപോലെ ഉള്ളിലൊരു സങ്കടം ണ്ട്. വംശം അന്യം നിന്നു പോകുന്ന ഈ വര്‍ഗ്ഗത്തിന്റെ അവസഥയോര്‍ത്തും. ഇതൊന്നും അവിടെ നിയമ വിരുദ്ധമല്ലെ ഗഡീ?
നിന്റെ ആദ്യത്തെ വിവരണം ഗംഭീരമായി ട്ടാ.

ഫസല്‍ ബിനാലി.. said...

കെടക്കണ കെടപ്പ് കണ്ടാ...

പെറ്റ തള്ള സഹിക്കൂല

Unknown said...

പുലിത്തോലിനു മാര്‍ക്കറ്റില്‍ നല്ല ഡിമാ‍ന്‍ഡാണ്
അതു ലെവമ്മാര്‍ മുതലെടുക്കുവാണു.ദേ ആ ശ്രി
കാശു തരത്തില്ല ചുമ്മാതെയാണു.അണ്ണാ ഞാന്‍
ഒരു കുപ്പി ആനമയക്കി തരാം എനിക്കു തന്നെ വിറ്റെക്കണെ അത്

siva // ശിവ said...

it is so cruel....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാവം പുലി :(

ആ വിവരണം ക്ഷ പിടിച്ചു

മഴവില്ലും മയില്‍‌പീലിയും said...

എന്തായാലും ഇത്ര റിസ്കെടുത്ത് പടം എടുത്ത് ഇവിടെ ഇട്ടതിനാല്‍ വായിക്കാന്‍ പറ്റിയല്ലൊ....ബൈ ദ ബൈ മിസ്റ്റ്ര് പൈങ്ങോടന്‍ ഇത് ഒറിജിനല്‍ ആണൊ? ഞാന്‍ ഓടി..................

Sherlock said...

പൈങ്ങ്സേ, മേണ്ടാ‍...എന്നൊക്കൊണ്ടൊന്നും പറയിക്കണ്ടാ...മറ്റേതെവടെ?.. ഇപ്രാവശ്യവും പറ്റിച്ചു :)

ഗീത said...

എനിക്കും സങ്കടം തോന്നുന്നു, ആ കണ്ണും,മുഖവും നഖവുമൊക്കെ കണ്ടിട്ട്........

പുലിയെ കൊല്ലുന്നതും തോല്‍ വില്‍ക്കുന്നതും നിയമവിരുദ്ധമല്ലെ?

അപ്പു ആദ്യാക്ഷരി said...

പാ‍വം പുലികള്‍

കുഞ്ഞന്‍ said...

പുലിയെപ്പിടിച്ച (പടം പിടിച്ച) പുപ്പുലിക്ക് ആദ്യം അഭിനന്ദനങ്ങള്‍..

പാവം കച്ചവടക്കാര്‍, ഇന്ത്യയില്‍ നിന്നും എല്ലാം തൂത്തുവാരി മേടിച്ചുകൊണ്ടുപോകുമെന്നുകരുതി മറ്റവന്മാരു ചോദിച്ചിട്ടും കൊടുക്കാതെ വച്ചിരിക്കുന്ന ഈ കച്ചവടക്കാര്‍ സഹതാപം അര്‍ഹിക്കുന്നു.

ആ ശ്രീയ്ക്ക് ഇപ്പോള്‍ വന്യമൃഗങ്ങളുടെ ഇടപാടാണൊ? അഞ്ചു പുലിത്തോല്‍ വാങ്ങാന്‍ മാത്രം കഴിവുള്ള പൂത്ത കാശുകാരനായൊ എന്റെ ശ്രീക്കുട്ടന്‍..?

അനില്‍ശ്രീ... said...

"പൈങ്ങോടന്‍" മൊനാമി "
"പൈങ്ങോടന്‍"“ സവാ ? “
“ ഉയി സവാ..” (സംശയമുണ്ട്... കേട്ടോ )

ആഫ്രിക്കായില്‍ ചെന്നാലും പറ്റീരാ പണി അല്ലേ.. പാവങ്ങളെ പറ്റിച്ച് ജീവിക്കുന്നത് ശരിയാണോ പൈങ്ങോടാ.. അയ്യേ നാണമില്ലേ മനുഷ്യാ ...

പിന്നെ പടങ്ങള്‍ കൊള്ളാം (അത് പറയേണ്ട കാര്യമില്ലല്ലോ...)

Unknown said...

kidukkan screen play thanne thalle....
pulikali ksha pidichu.
:)

rustless knife said...

hentammey .. puli puli...

പൈങ്ങോടന്‍ said...

നിലാവര്‍ നിസ : കണ്ടാല്‍ സങ്കടം വരുമെന്നതു ശരി തന്നെ
ശ്രീ :ആ അഞ്ചു പുലിത്തോലിനുള്ള കാശിങ്ങോട്ട് വേഗം എത്തിച്ചോ..സാധനം ഞാന്‍ വേടിച്ചുവെച്ചോളാം
നന്ദു : ഇവിടെ എന്തു നിയമവിരോധം.നടുറോട്ടിലിട്ടല്ലേ ഇതൊക്കെ വില്‍ക്കുന്നത്. പിന്നെ പുലികളൊക്കെ ഇവിടെ ഇഷ്ടം പോലെ ഉണ്ടാവുമെന്നാ തോന്നുന്നേ
ഫസല്‍ : ലതു തന്നെ..കണ്ടാ പെറ്റ തള്ള സഹിക്കൂലാ
അനൂപേ : ആനമയക്കീം കൊണ്ടു വേഗം വാ..നമ്മുക്ക് കാട്ടീപൊയി നല്ല സിംഗത്തിന്റെ തോലെടുത്തുവരാം
ശിവകുമാര്‍ : പറഞ്ഞതു കറക്റ്റ്
പ്രിയ : പാവം പുലി തന്നെ
കാണാമറയത്ത് : ഇത് ഒറിജിനലാണോന്ന് ഇനീം ഡൌട്ടാ..ഈ ആനമയക്കി ഒക്കെ അടിച്ചോണ്ട് അങ്ങിനെ തോന്നണതാവും
ജിഹേഷേ..നീ എന്നെ നാട്ടുകാരുടെ തല്ലുക്കൊള്ളിച്ചേ അടങ്ങൂ അല്ലേ..
ഗീതാഗീതികള്‍ : ഇവിടെ ഇത് നിയമവിരുദ്ധമൊന്നുമല്ലന്നേ
അപ്പു : പാവം പുലികള്‍
കുഞ്ഞന്‍ : വേണേങ്കീ പറ, ഞാന്‍ ചുളുവിലക്ക് ശരിയാക്കിതരാം
കൊല്ലാടാ: ജീവിച്ചുപോട്ടേഡേയ്
മുരളീകൃഷ്ണ : താങ്ക്സ് മച്ചൂ
വൈവാ : നീയും പുപ്പുലി തന്നെ

ഷാഫി said...

പടത്തിലാണെങ്കിലും അത്‌ ശരിക്കും പുലിത്തോല്‌ തന്നെയല്ലേ? നന്നായിട്ടുണ്ട്‌ കെട്ടോ (എന്റെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടീട്ട്‌ വേണം...)

ആഷ | Asha said...

പാവം പുലികള്‍!
ആ ആദ്യവിവരണം കലകലക്കീ!

Blog Widget by LinkWithin