ഒരു വെള്ളച്ചാട്ടം കാണാന്‍ പോകുന്ന വഴി എടുത്ത പടമാണിത്.കാറില്‍ നിന്ന് എടുത്ത പടമായതുകൊണ്ട് തെളിച്ചം കുറവാണ്. വണ്ടിയില്‍ നിന്ന് ഇറങ്ങി എടുക്കാന്‍ സമയം ഉണ്ടായിരുന്നില്ല. മെയിന്‍ റോഡില്‍ നിന്ന് കുറച്ചു ദൂരം ഒരു കാടിനുള്ളിലൂടെ, അത്ര വലിയ കാടൊന്നുമ്മല്ല, സഞ്ചരിച്ചു വേണം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താന്‍. ഈ പ്രദേശത്ത് താമസിക്കുന്നവരുടെ വസ്ത്രധാരണം ഏതാണ്ട് 50 കൊല്ലം മുമ്പ് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നതിന് തുല്യമാണ് വീടിനടുത്തായുള്ള മരച്ചീനി കൃഷിയും ചിത്രത്തില്‍ കാണാം
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം