30 April 2008
ആഫ്രിക്കന്‍ സംഗീതസായാഹ്നം
സംഗീതവും ഡാന്‍സും ഫുട്ബോളും ആഫ്രിക്കന്‍സിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. വീട്ടിലെ റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന കുട്ടികളേയും, സൂപികുത്താന്‍ ഇടം കിട്ടിയാല്‍ അവിടെ ഫുട്ബോള്‍ കളിക്കുന്നവരേയും എവിടേയും കാണാം.കഴിഞ്ഞ ആഴ്ച ഇവിടെ നടന്ന ഒരു സംഗീതപരിപാടിയിലെ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍.ആഫ്രിക്കന്‍ സംഗീതോപകരണങ്ങളുടെ ആ ശബ്ദമാധുര്യം ഒന്നു കേള്‍ക്കേണ്ടതു തന്നെയാണ്.കൂടാതെ ഓരോ കലാകാരന്മാരുടേയും വേഷവിധാനങ്ങളും ശ്രദ്ധേയം തന്നെ. സ്റ്റേജില്‍ വെളിച്ചം തീരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ചില ചിത്രങ്ങള്‍ ബ്ലര്‍ ആയിട്ടുണ്ട്.

Labels:
ആഫ്രിക്ക
18 April 2008
പുലിവരുന്നേയ് പുലി
കുറച്ചു നാളായി ഈ പുലിത്തോലിന്റെ പടം ക്യാമറയില്‍ ആക്കണമെന്ന് വിചാരിക്കുന്നു. പക്ഷേ ഇവിടെ എന്തിന്റെയെങ്കിലും പടം എടുക്കണമെന്നുണ്ടെങ്കില് അവര്‍ പണം ആവശ്യപ്പെടും. നമ്മളിതൊക്കെ ക്യാമറയിലാക്കി കാശുണ്ടാക്കുന്നു എന്നാണ് ഇവിടെയുള്ളവരുടെ ധാരണ.അതുകൊണ്ടാണ് ഇവര്‍ പണം ആവശ്യപ്പെടുന്നതും. കമയണ്‍ എന്നുപേരുള്ള ഒരു സ്റ്റാര്‍ ഹോട്ടലിന്റെ മുന്നില്‍ വില്ക്കുവാന് വെച്ചിരിക്കുന്ന പുലിത്തോലുകളാണിവ. ഹോട്ടലിന്റെപരിസരത്തായതുകൊണ്ട് അനവധി യൂറോപ്യന്‍സും മറ്റു വിദേശികളും ഇതെല്ലാം വാങ്ങുകയും ചെയ്യും.അങ്ങിനെ ഈ പുലിത്തോലിന്റെ പടം പിടിക്കാന്‍ ഞാന്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഒരു ആറുമണിയായപ്പോള്‍ ഈ കച്ചവടക്കാരുടെ അടുത്തെത്തി
"ബോണ്‍സ്വാര്‍ മൊനാമി "
"ബോണ്‍സ്വാര്‍"“ സവാ ? “
“ ഉയി സവാ..”
"ചേട്ടാ, ഈ പുലിത്തോലൊക്കെ ഒറിജിനല്‍ തന്നെയാണോ? അതോ കുന്നംകുളം മോഡല്‍ ആണോ?"
" ഗെഡ്യേ, ഇത് നല്ല അസ്സല് ഒറിജിനലാട്ടാ..ഇത് നമ്മുടെ അപ്പനപ്പൂപ്പന്മാരായിട്ട് തൊടങ്ങ്യ കച്ചോടാ...നല്ല പത്തരമാറ്റ് തെളക്കൊള്ള തോലേ ഞങ്ങളു വിക്കൂ..ദേ ഈ തോലുമേക്ക് നോക്ക്യേ,,കണ്ടില്ലെ അവന്റെ നഖങ്ങള്‍ "
"നഖൊക്കെ കണ്ടു..ഇതൊക്കെ ഇതില്‍ തുന്നിച്ചേര്‍ത്തതാണാവൊ..""എന്റിഷ്ടാ, നീ വിശ്വാസല്ലെങ്കീ വാങ്ങണ്ടട്ടാ. ഇമ്മക്ക് നല്ല അസ്സല് യൂറോപ്യന്‍ കസ്റ്റമേഴ്സ് ഉണ്ട്..അവരാകുമ്പോ ചോദിക്കണ കാശും തന്നോളും"
" വിശ്വാസക്കുറവോണ്ടല്ലടേയ് മച്ചൂ..അപ്പോ പറ..യെന്തു വേണം ഈ തോലിന്?"
" ദാ ഇതു കണ്ടോ, ഇതേ, അഞ്ചാറുവയസ്സുള്ള ഒരു പുപ്പുലീടെ തോലാ...ഒരു മൂന്നര മില്ല്യണ്‍ തന്നാ മതി"
" മൂന്നര മില്ല്യണോ? ഏയ്..അതു വളരെ കൂടുതലാ"
" യെന്നാ നീ എന്തു തരും?"
" അതേ, പുലിച്ചേട്ടാ, എനിക്കീ പുലിത്തോലിന്റെ വിലയൊന്നും അറിഞ്ഞൂടാ...പിന്നെ ഇത് എന്റെ ഒരു സുഹൃത്തിനുവേണ്ടിയാ..അവന് പുലിത്തോലിന്റെ ബിസിനസ്സാ..ഇന്ത്യേല്...ഞനൊരു കാര്യം ചെയ്യാം. ഇതിന്റെ കുറച്ചു ഫോട്ടോസ് എടുത്ത് അവനയച്ചുകൊടുക്കാം. അവനാവുമ്പോ ഒറിജിനലേത്, ഡ്യൂപ്ലിയേതെന്നൊക്കെ അറിയാനുംപറ്റും.പിന്നെ കാശിന്റെ കാര്യം അവനോട് ചോദിച്ചിട്ട് പറയേം ചെയ്യാം. എന്താ?"
"എന്നാ അങ്ങിനെ ചെയ്യ്...ദാ ഈ തോലിന്റെയൊക്കെ ഫോട്ടോയെടുത്തോ. ആ നഖത്തിന്റെ ഫോട്ടോയും കൂടി എടുത്തോ.അതുകാണുമ്പോ മനസ്സിലായിക്കോളും ഇതു നല്ല ഒറിജിനലാന്ന്.ഡാ ചെക്കാ, നീയാ പുലിത്തോലഴിച്ച് ഒന്നു പടം പിടിക്കാവുന്ന പരുവത്തില്‍ ഒന്നു പിടിച്ചുകൊടുത്തേ“
“മേഴ്സി അണ്ണാ..”
ക്ലിക്ക്...ക്ലിക്ക്...ക്ലിക്ക്
ഇനീയീ ഭാഗത്തേക്കില്ലാ..ഹാവൂ..

11 April 2008
08 April 2008
Subscribe to:
Posts (Atom)