അറ്റ്ലാന്റിക്ക് സമുദ്രത്തേയും മെഡിറേനിയന്‍ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ജിബ്രാള്‍ട്ടര്‍ ( Strait of Gibraltar). വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയോടും യൂറോപ്പിലെ സ്പെയിനോടും ചേര്‍ന്നു കിടക്കുന്ന ഈ കടലിടുക്കാണ് ലോകത്തിലെ രണ്ടു ഭൂഖണ്ഡങ്ങളായ ആഫ്രിക്കയേയും യൂറോപ്പിനേയും വേര്‍തിരിക്കുന്നത്.വെറും 14.24 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ രണ്ടു വന്‍കരളും തമ്മില്‍ ഉള്ളത്. ( ഏറ്റവും ഇടുങ്ങിയ പോയിന്റില്‍ വരുമ്പോള്‍). ഈ രണ്ടു വന്‍കരളില്‍ നിന്നും ദിവസേന അങ്ങോട്ടും ഇങ്ങോട്ടും ബോട്ട് സര്‍വ്വീസുകളും ഉണ്ട്. കേവലും 35 മിനിറ്റ് കടലിലൂടെ യാത്ര ചെയ്താല്‍ ഒരു ഭൂഖണ്ഡത്തില്‍ നിന്നും മറ്റൊരു ഭൂഖണ്ഡത്തില്‍ എത്തിച്ചേരാം.
ബ്രസല്‍സില്‍ നിന്നും ആഫ്രിക്കയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ നിന്നും എടുത്ത ചിത്രം
