31 July 2008

വൈകീട്ടെന്താ പരിപാടി


ഒരു ചെറിയ Bokeh പരീക്ഷണം

23 July 2008

ലോകത്തിലെ ഏറ്റവും ചെറിയ പെട്രോള്‍ സ്റ്റേഷന്‍

ഇതാ ലോകത്തിലെ ഏറ്റവും ചെറിയ പെട്രോള്‍ സ്റ്റേഷന്‍!!!ഇവിടെ ഇതുപോലുള്ള നൂറുകണക്കിന് സ്റ്റേഷനുകള്‍ കാണാന്‍ സാധിക്കും.ടാക്സി സര്‍വ്വീസ് നടത്തുന്നവര്‍ക്കാണ് ഇതു കൂടുതല്‍ ഉപകാ‍രപ്രദം. കൂടുതല്‍ ടാക്സികളും കൊല്ലങ്ങളോളം പഴക്കമുള്ളതാണ്. വണ്ടികള്‍ക്ക് പെട്രോള്‍ടാങ്കൊന്നുമുണ്ടാവില്ല. അതിനുപകരം ഒരു പ്ലാസ്റ്റിക്കിന്റെ ജഗ് ആയിരിക്കും!!!. പെട്രോള്‍ തീര്‍ന്നാല്‍ ഈ മിനി സ്റ്റേഷനില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങി ജഗ്ഗിലൊഴിച്ച് യാത്ര തുടരും!!!

14 July 2008

തുമ്പിപ്പെണ്ണേ വാ വാ


01 July 2008

കുഞ്ഞേ നിനക്കുവേണ്ടി




24 June 2008

അകലെ അകലെ നീലാകാശം


13 June 2008

വിശപ്പ്

ഇന്നത്തെ ഉച്ചഭക്ഷണം ഈ ഉരുളക്കിഴങ്ങു തന്നെ

29 May 2008

ഡുബ്രേക്കാ വെള്ളച്ചാട്ടം

ഗിനിയ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ കൊണാക്ക്രിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചുവെള്ളച്ചാട്ടമാണ് ഡുബ്രേക്കാ വാട്ടര്‍ഫാള്‍സ്. പ്രധാനറോഡില്‍ നിന്നും മണ്ണിട്ട റോഡിലൂടെ ഏതാണ്ട് മൂന്നുകിലോമീറ്ററോളം കാട്ടുപ്രദേശത്തുകൂടി സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചൂകൊണ്ട് ഭക്ഷണംകഴിക്കാന്‍ ഒരു ചെറിയ ഭക്ഷണശാലയും ഇതിനോട് ചേര്‍ന്നു തന്നെയുണ്ട്. കൂടാതെ അപകടം കൂടാതെ മുകളില്‍നിന്നും കുത്തനെപതിക്കുന്ന വെള്ളത്തിന്റെ ചോട്ടിലിരുന്ന് കുളിക്കാനും ഇവിടെ സാധിക്കും. നീന്തലറിയാവുന്നവര്‍ക്ക് വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള ഭാഗത്ത് നീന്താനും കഴിയും.

ഇതു കഴിഞ്ഞ മഴക്കാലത്തു ഒക്‌ടോബറില്‍ എടുത്ത ചിത്രം
ഇത് മഴയൊക്കെ മാറി നവം‌ബര്‍മാസത്തില്‍ എടുത്ത പടം

ഒരുവഴിക്ക് പോകല്ലേ..ഇതും കൂടി ഇരുന്നോട്ടെ


വെള്ളച്ചാട്ടത്തിനോടു ചേര്‍ന്നുള്ള ഭക്ഷണശാല


ആ പ്രദേശത്തുകണ്ട ഒരു വീട്. ഇവിടെ എല്ലാ വീടുകളും ഇതുപോലെ തന്നെ

ഇവന്‍ ആളുപുലിയാണുകെട്ടാ....ആ പാമ്പിന്റെ അടുത്തുനിക്കാനുള്ള ധൈര്യം പോലും എനിക്കില്ല..പോകുന്ന വഴിക്ക് കണ്ടതാ ഇവനെ

ഈ ഗെഡി എന്താ അവിടെ ചെയ്യുന്നേന്ന് അറിയില്ല. ഞങ്ങളെ കണ്ടപ്പോ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു

16 May 2008

ഒരു നാള്‍ ഞാനും ചേട്ടനെപോലെ...

30 April 2008

ആഫ്രിക്കന്‍ സംഗീതസായാഹ്നം

സംഗീതവും ഡാന്‍സും ഫുട്ബോളും ആഫ്രിക്കന്‍സിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. വീട്ടിലെ റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന കുട്ടികളേയും, സൂപികുത്താന്‍ ഇടം കിട്ടിയാല്‍ അവിടെ ഫുട്ബോള്‍ കളിക്കുന്നവരേയും എവിടേയും കാണാം.കഴിഞ്ഞ ആഴ്ച ഇവിടെ നടന്ന ഒരു സംഗീതപരിപാടിയിലെ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍.ആഫ്രിക്കന്‍ സംഗീതോപകരണങ്ങളുടെ ആ ശബ്ദമാധുര്യം ഒന്നു കേള്‍ക്കേണ്ടതു തന്നെയാണ്.കൂടാതെ ഓരോ കലാകാരന്മാരുടേയും വേഷവിധാനങ്ങളും ശ്രദ്ധേയം തന്നെ. സ്‌റ്റേജില്‍ വെളിച്ചം തീരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ചില ചിത്രങ്ങള്‍ ബ്ലര്‍ ആയിട്ടുണ്ട്.





















18 April 2008

പുലിവരുന്നേയ് പുലി

കുറച്ചു നാളായി ഈ പുലിത്തോലിന്റെ പടം ക്യാമറയില്‍ ആക്കണമെന്ന് വിചാരിക്കുന്നു. പക്ഷേ ഇവിടെ എന്തിന്റെയെങ്കിലും പടം എടുക്കണമെന്നുണ്ടെങ്കില്‍ അവര്‍ പണം ആവശ്യപ്പെടും. നമ്മളിതൊക്കെ ക്യാമറയിലാക്കി കാശുണ്ടാക്കുന്നു എന്നാണ് ഇവിടെയുള്ളവരുടെ ധാരണ.അതുകൊണ്ടാണ് ഇവര്‍ പണം ആവശ്യപ്പെടുന്നതും. കമയണ്‍ എന്നുപേരുള്ള ഒരു സ്റ്റാര്‍ ഹോട്ടലിന്റെ മുന്നില്‍ വില്‍ക്കുവാന്‍ വെച്ചിരിക്കുന്ന പുലിത്തോലുകളാണിവ. ഹോട്ടലിന്റെപരിസരത്തായതുകൊണ്ട് അനവധി യൂറോപ്യന്‍സും മറ്റു വിദേശികളും ഇതെല്ലാം വാങ്ങുകയും ചെയ്യും.അങ്ങിനെ ഈ പുലിത്തോലിന്റെ പടം പിടിക്കാന്‍ ഞാന്‍ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഒരു ആറുമണിയായപ്പോള്‍ ഈ കച്ചവടക്കാരുടെ അടുത്തെത്തി

"ബോണ്‍സ്വാര്‍ മൊനാമി "
"ബോണ്‍സ്വാര്‍"“ സവാ ? “
“ ഉയി സവാ..”

"ചേട്ടാ, ഈ പുലിത്തോലൊക്കെ ഒറിജിനല്‍ തന്നെയാണോ? അതോ കുന്നംകുളം മോഡല്‍ ആണോ?"
" ഗെഡ്യേ, ഇത് നല്ല അസ്സല്‍ ഒറിജിനലാട്ടാ..ഇത് നമ്മുടെ അപ്പനപ്പൂപ്പന്മാരായിട്ട് തൊടങ്ങ്യ കച്ചോടാ...നല്ല പത്തരമാറ്റ് തെളക്കൊള്ള തോലേ ഞങ്ങളു വിക്കൂ..ദേ ഈ തോലുമേക്ക് നോക്ക്യേ,,കണ്ടില്ലെ അവന്റെ നഖങ്ങള്‍ "
"നഖൊക്കെ കണ്ടു..ഇതൊക്കെ ഇതില്‍ തുന്നിച്ചേര്‍ത്തതാണാവൊ..""എന്റിഷ്ടാ, നീ വിശ്വാസല്ലെങ്കീ വാങ്ങണ്ടട്ടാ. ഇമ്മക്ക് നല്ല അസ്സല്‍ യൂറോപ്യന്‍ കസ്റ്റമേഴ്സ് ഉണ്ട്..അവരാകുമ്പോ ചോദിക്കണ കാശും തന്നോളും"
" വിശ്വാസക്കുറവോണ്ടല്ലടേയ് മച്ചൂ..അപ്പോ പറ..യെന്തു വേണം ഈ തോലിന്?"
" ദാ ഇതു കണ്ടോ, ഇതേ, അഞ്ചാറുവയസ്സുള്ള ഒരു പുപ്പുലീടെ തോലാ...ഒരു മൂന്നര മില്ല്യണ്‍ തന്നാ മതി"
" മൂന്നര മില്ല്യണോ? ഏയ്..അതു വളരെ കൂടുതലാ"
" യെന്നാ നീ എന്തു തരും?"
" അതേ, പുലിച്ചേട്ടാ, എനിക്കീ പുലിത്തോലിന്റെ വിലയൊന്നും അറിഞ്ഞൂടാ...പിന്നെ ഇത് എന്റെ ഒരു സുഹൃത്തിനുവേണ്ടിയാ..അവന് പുലിത്തോലിന്റെ ബിസിനസ്സാ..ഇന്ത്യേല്...ഞനൊരു കാര്യം ചെയ്യാം. ഇതിന്റെ കുറച്ചു ഫോട്ടോസ് എടുത്ത് അവനയച്ചുകൊടുക്കാം. അവനാവുമ്പോ ഒറിജിനലേത്, ഡ്യൂപ്ലിയേതെന്നൊക്കെ അറിയാനുംപറ്റും.പിന്നെ കാശിന്റെ കാര്യം അവനോട് ചോദിച്ചിട്ട് പറയേം ചെയ്യാം. എന്താ?"
"എന്നാ അങ്ങിനെ ചെയ്യ്...ദാ ഈ തോലിന്റെയൊക്കെ ഫോട്ടോയെടുത്തോ. ആ നഖത്തിന്റെ ഫോട്ടോയും കൂടി എടുത്തോ.അതുകാണുമ്പോ മനസ്സിലായിക്കോളും ഇതു നല്ല ഒറിജിനലാന്ന്.ഡാ ചെക്കാ, നീയാ പുലിത്തോലഴിച്ച് ഒന്നു പടം പിടിക്കാവുന്ന പരുവത്തില്‍ ഒന്നു പിടിച്ചുകൊടുത്തേ“
“മേഴ്സി അണ്ണാ..”
ക്ലിക്ക്...ക്ലിക്ക്...ക്ലിക്ക്
ഇനീയീ ഭാഗത്തേക്കില്ലാ..ഹാവൂ..





ദാ അവന്റെ ഒരു ക്ലോസപ്പ്. പടം എടുത്തപ്പോ ഇത്തിരി ചരിഞ്ഞുപോയി
കെടക്കണ കെടപ്പ് കണ്ടാ...
വമ്പിച്ച ആദായ വില്‍പ്പന..വരുവിന്‍ വാങ്ങുവിന്‍


ഈ നഖംകൊണ്ടൊരു മാന്തു കിട്ടിയാല്‍...എന്റമ്മോ







Blog Widget by LinkWithin