ഗിനിയ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ കൊണാക്ക്രിയില്‍ പ്രധാനമായും മൂന്ന് ദ്വീപുകളാണ് ഉള്ളത്. അതില്‍ കസാ ദ്വീപിലേക്ക് നടത്തിയ യാത്രയുടെ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍. ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം
കപ്പലുകള്‍ക്ക് തുറമുഖത്തിലേക്കുള്ള വഴികാട്ടിയാണ് ഈ ചിത്രത്തില്‍ കാണുന്നത്. ഇതേപോലെയുള്ള പല നിറത്തിലുള്ള വഴികാട്ടികള്‍ തുറമുഖത്തിനടുത്തായി കാണാം. ഈ ചിത്രം വലുതാക്കി കണ്ടു നോക്കൂ..അതില്‍ വിശ്രമിക്കുന്ന പക്ഷികളേയും നിങ്ങള്‍ക്ക് കാണാം
ഇത് പണ്ടെങ്ങോ അറ്റ്‌ലാന്റിക്കില്‍ താണുപോയ കപ്പലിന്റെ/ബോട്ടിന്റെ അവശിഷ്ടങ്ങള്‍. അകലെ നിന്നും എടുത്തതായതുകാരണം ഫോട്ടോ അത്ര ക്ലിയര്‍ അല്ല
ഇത് ദ്വീപില്‍ നിന്നുള്ള അറ്റ്‌ലാന്റിക്കിന്റെ ഒരു വിദൂര ദൃശ്യം
ഈ ചിത്രം കണ്ടാല്‍ കേരളത്തിലെ ഒരു വീടാണെന്നേ പെട്ടെന്ന് തോന്നൂ..എന്നാലിത് ഇവിടെ കടലോരത്തിനോടു ചേര്‍ന്നുള്ള ഒരു ഭക്ഷണശാലയാണ്. ചിത്രത്തിലെ വാഴയും തെങ്ങുമൊക്കെ ശ്രദ്ധിച്ചില്ലേ?